19 April Friday

43 രോഗം, 9 മുക്തി സമ്പൂർണ സമ്പർക്കം

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020
കൽപ്പറ്റ
ഭീതി വർധിപ്പിച്ച്‌ സമ്പർക്ക രോഗബാധ. ബുധനാഴ്‌ച്ചത്തെ മുഴുവൻ കോവിഡും സമ്പർക്കത്തിലൂടെ.  43 പേർക്കാണ്‌  രോഗം സ്ഥിരീകരിച്ചത്‌. ഒമ്പത്‌ പേർ രോഗമുക്തരായി.  തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട്‌ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്‌. നാൽപ്പത്തി മൂന്നിൽ 39 പേരും വാളാട്‌ പ്രദേശത്തുനിന്നും ഉള്ളവരാണ്‌. തിരുനെല്ലിയിലെ  സമ്പർക്കത്തിലുള്ള പയ്യമ്പള്ളി സ്വദേശി (54), പേര്യയിലെ രോഗിയുടെ സമ്പർക്കത്തിലുള്ള  ഇവിടെത്തന്നെയുള്ള യുവാവ്‌ (35), കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയിവന്ന വാരാമ്പറ്റ സ്വദേശികൾ (42, 36) എന്നിവരാണ്  സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 497 ആയി. 278 പേർ രോഗമുക്തരായി.  218 പേർ ചികിത്സയിലുണ്ട്‌. 210 പേർ ജില്ലയിലും ഏഴ്‌ പേർ കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും  ഒരാൾ എറണാകുളത്തുമാണ്‌ ചികിത്സയിലുള്ളത്‌. 
വേലിയമ്പം സ്വദേശി (52), തൃശ്ശിലേരിയിലെ രണ്ടുപേർ (48, 45), വൈത്തിരിയിലെ യുവാവ്‌ (30), എടവകയിലെ ഒരാൾ (48), നെന്മേനിക്കുന്നിലെ യുവാവ്‌ (32), വാരാമ്പറ്റ സ്വദേശി (45), പനമരത്തെ യുവാവ്‌ (39), പൊഴുതന സ്വദേശി (50)  എന്നിവരാണ് ബുധനാഴ്‌ച രോഗമുക്തരായി ആശുപത്രി വിട്ടത്‌. 
കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി   256 പേർകൂടി നിരീക്ഷണത്തിലായി.  372 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. 2581 പേരാണ്‌ ആകെ നിരീക്ഷണത്തിലുള്ളത്‌.  1005 പേരുടെ സാമ്പിളുകൾകൂടി പരിശോധനക്ക്‌ അയച്ചു. ഇതുവരെ 18034 സാമ്പിളുകളാണ്‌ അയച്ചത്‌.  17013  ഫലം ലഭിച്ചു. 16346 നെഗറ്റീവും 497 പോസിറ്റീവുമായി. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top