29 March Friday

പ്ലസ് വണ്‍ ഏകജാലകം കെഎസ്ടിഎ ഹെല്‍പ് ഡെസ്‌കുകൾ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020
കൽപ്പറ്റ
‘അരികിലുണ്ട് അധ്യാപകർ’ പദ്ധതിയുടെ ഭാഗമായി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായി ഹെൽപ് ഡെസ്ക് ആരംഭിക്കുന്നു. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഹെൽപ് ഡെസ്കുകൾ ആരംഭിക്കും.  ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ഗവ. എൽപി സ്കൂളിൽ വ്യാഴാഴ്‌ച നടക്കും. മാനന്തവാടി സബ്ജില്ലാതല ഉദ്ഘാടനം കാട്ടിക്കുളം ജിഎച്ച്എസ്എസിലും ബത്തേരിയിൽ കുപ്പാടി ജിഎച്ച്എസിലും പനമരത്ത്‌ ഇരുളം ജിഎച്ച്എസ്എസിലും നടക്കും.
കോവിഡ് പശ്ചാത്തലത്തിലും പരീക്ഷകളും ഫലപ്രഖ്യാപനവും പൂർത്തിയാക്കി പ്ലസ് വൺ അഡ്മിഷൻ തുടങ്ങിയിരിക്കയാണ്‌. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് പരമാവധി സഹായമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽപ്പ് ഡെസ്ക്കുകൾ. ഇത്തവണത്തെ അപേക്ഷാ സമയത്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട് സ്കൂളിൽ സമർപ്പിക്കുകയോ അപേക്ഷാ ഫീസ് അടക്കുകയോ വേണ്ടതില്ല. അപേക്ഷാ സമയത്ത് നൽകുന്ന ഫോൺ നമ്പറിൽ ലഭിക്കുന്ന ഒടിപി (വൺ ടൈം പാസ്‌ വേർഡ്‌) ഉപയോഗിച്ച് ലഭിക്കുന്ന യൂസർ ലോഗിൻ ഉപയോഗിച്ചാണ് പ്രവേശനവുമായി ബന്ധപ്പെട്ട് തിരുത്തലുകളടക്കമുള്ള  തുടർ പ്രക്രിയകൾ ചെയ്യേണ്ടത്.
താഴെ പറയുന്ന നമ്പറുകളിൽ വിളിച്ച് സമയക്രമീകരണം നടത്തിയതിന് ശേഷം മാത്രമേ ഹെൽപ് ഡെസ്കുകളിൽ വിദ്യാർഥികൾ പോകാൻ പാടുള്ളു. കോവിഡ് മാർഗനിർദേശങ്ങൾ പൂർണമായും പാലിച്ചാണ്‌ ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കുക. 
ഹെൽപ് ഡെസ്ക് നമ്പറുകൾ. കൽപ്പറ്റ : 9447545629, ബത്തേരി: 9961461466, മാനന്തവാടി: 9947977219, പനമരം: 9656309213.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top