25 April Thursday

കർഷകർക്കുള്ള പലിശ സബ്‌സിഡി തുടരും : മന്ത്രി വി എസ്‌ സുനിൽകുമാർ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020

 

കൽപ്പറ്റ
കർഷകർക്കുള്ള വായ്‌പയുടെ പലിശ ഇളവ്‌ എടുത്ത്‌ കളഞ്ഞിട്ടില്ലെന്ന്‌ മന്ത്രി വി എസ്‌ സുനിൽകുമാർ പറഞ്ഞു. കിസാൻ ക്രഡിറ്റ്‌ കാർഡ്‌ വായ്‌പകൾക്ക്‌ നൽകുന്ന നാല്‌ ശതമാനം സബ്‌സിഡി തുടരും.   കൃഷിക്കാരല്ലാത്തവർ  സ്വർണം പണയം വെച്ച്‌ പലിശ സബ്‌സിഡി വാങ്ങിയത്‌ തടയുക മാത്രമാണ്‌ ഇപ്പോൾ ചെയ്‌തത്‌.  ‌കെസിസിയിൽ കർഷകർക്ക്‌  കൃഷി ചെയ്യാൻ മൂന്ന്‌  ലക്ഷം രൂപ വരെ വായ്‌പ നൽകുന്നത്‌ തുടരും.   ഈട്‌ വെക്കാതെ തന്നെ കർഷകർക്ക്‌ 1.60 ലക്ഷം രൂപ വരെ   നൽകുന്നുണ്ട്‌. ഓരോ കൃഷിക്കും നൽകുന്ന വായ്‌പയുടെ സ്‌കെയിൽ ഓഫ്‌ ഫിനാൻസ്‌ പുതുക്കി യിട്ടുണ്ട്‌. അതനുസരിച്ച്‌ അപേക്ഷിക്കുന്ന കർഷകർക്കെല്ലാം വായ്‌പ നൽകാൻ ബാങ്കുകൾ ബാധ്യസ്ഥരാണ്‌ . അതിന്‌ പകരം കാർഷിക വായ്‌പ  മുഴുവൻ സ്വർണവായ്‌പയാക്കി മാറ്റിയ ബാങ്കുകളുടെ പ്രവണതയാണ്‌ അർഹർക്ക്‌     വായ്‌പ നിഷേധിക്കപ്പെടാനിടയാക്കിയത്‌. ഇത്‌ തടയാനാണ്‌ സ്വർണപണയത്തിനുള്ള പലിശ സബ്‌സിഡി നീക്കിയതെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top