29 March Friday

ബത്തേരിയിൽ 232 പരാതികൾ തീർപ്പാക്കി ജീവിതം തൊട്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

‘കരുതലും കൈത്താങ്ങും’ അദാലത്ത് മന്ത്രി എം ബി രാജേഷ്് ഉദ്്ഘാടനം ചെയ്യുന്നു

ബത്തേരി
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്‌ മന്ത്രിമാർ പങ്കെടുത്തുള്ള  ‘കരുതലും  കൈത്താങ്ങും’ അദാലത്തിന് ചൊവ്വാഴ്‌ച സമാപനം. മാനന്തവാടിയിലാണ്‌ ജില്ലയിലെ അവാസനത്തെ അദാലത്ത്‌. രാവിലെ 10ന്‌ അമ്പുകുത്തി സെന്റ്‌ തോമസ്‌ ഓഡിറ്റോറിയത്തിൽ അദാലത്ത്‌ ആരംഭിക്കും.
ചൊവ്വാഴ്‌ച  ബത്തേരി താലൂക്ക്തല അദാലത്തിൽ 232 പരാതികൾ പരിഹരിച്ചു. ആകെ 335 പരാതികളാണ് ലഭിച്ചത്. ഓൺലൈനായി ലഭിച്ച 232 പരാതികളിൽ 180 പേർ നേരിട്ട് ഹാജരായി. 160 പുതിയ പരാതികളും വേദിയിൽ സ്വീകരിച്ചു. പരാതി പരിഹാരങ്ങൾക്കായി 21 കൗണ്ടറുകളാണ് സജ്ജീകരിച്ചത്. ഭിന്നശേഷിക്കാർക്കും അസുഖ ബാധിതർക്കും പ്രത്യേക കൗണ്ടറുകളും ഒരുക്കി. ഭൂമി സംബന്ധമായ വിഷയങ്ങൾ, സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ, തണ്ണീർത്തട സംരക്ഷണം, ക്ഷേമ പദ്ധതികൾ, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, പരിസ്ഥിതി മലിനീകരണം, സാമൂഹ്യ പെൻഷൻ കുടിശ്ശിക തുടങ്ങി 27 ഇനം പരാതികൾ പരിഗണിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top