26 April Friday

ജോബ്‌ ഫെസ്റ്റ്‌ നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

 

കൽപ്പറ്റ 

കേരള സംസ്ഥാന യുവജന കമീഷന്റെ നേതൃത്വത്തിൽ  സംഘടിപ്പിക്കുന്ന ജോബ് ഫെസ്റ്റ് വെള്ളിയാഴ്‌ച കൽപ്പറ്റ എച്ച്ഐഎംയുപി സ്കൂളിൽ. രാവിലെ 10 മുതൽ  തൊഴിൽമേള ആരംഭിക്കും. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള  തൊഴിൽമേളയിൽ 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക്‌  സൗജന്യമായി പങ്കെടുക്കാം.    ആശുപത്രികൾ, ഐടി സ്ഥാപനങ്ങൾ, ബാങ്കുകൾ, വാഹന നിർമാതാക്കൾ, ടെക്സ്റ്റയിൽസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിങ്ങനെ അമ്പതിലധികം  സ്ഥാപനങ്ങളാണ് തൊഴിൽമേളയിൽ  രജിസ്റ്റർചെയ്തിട്ടുള്ളത്.  https://forms.gle/imE9GhYURiuZEQ1E6 എന്ന ലിങ്ക് മുഖാന്തരം തൊഴിൽമേളയിൽ അപേക്ഷിക്കാം. 31ന് സ്പോട്ട് രജിസ്‌ട്രേഷനും  സൗകര്യമുണ്ട്‌. ഫോൺ: 7907565474, 9847823623.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top