24 April Wednesday
ധാരണപത്രം ഒപ്പുവച്ചു

എൻജിനിയറിങ് കോളേജിൽ പ്രായോഗിക പരിജ്ഞാനത്തിന്‌ ‘ദിശ'

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023
കൽപ്പറ്റ
വിദ്യാഭ്യാസത്തിൽ ‌  പ്രായോഗിക പരിജ്ഞാനം   ഉറപ്പാക്കാൻ നൂതന പദ്ധതിയുമായി വയനാട് എൻജിനിയറിങ് കോളേജ്‌.  സോഫ്‌റ്റ്‌വെയർ രംഗത്തെ പ്രമുഖരായ എക്സാൾച്ചർ സോഫ്‌റ്റ്‌വെയർ ലാബ്സുമായി ചേർന്നുള്ള  ദിശ (ഡെവലപ്മെന്റ് ആൻഡ് ഇന്റഗ്രേഷൻ ഓഫ് സ്റ്റുഡന്റ്സ് ഹെഡ്‌ വേ അഡ്വാൻസ്മെന്റ്) പദ്ധതിയിലൂടെ വിദ്യാർഥികൾക്ക്‌ നവീന ആശയങ്ങളും തൊഴിലധിഷ്ഠിത അറിവും പരിശീലനവും നൽകുകയാണ്‌. 
എൻജിനിയറിങ് കോളേജിൽ നടന്ന ചടങ്ങിൽ   കോളേജ്‌,  എക്സാൾച്ചർ അധികൃതർ പദ്ധതിയുടെ ധാരണപത്രത്തിൽ  ഒപ്പുവച്ചു. വിദ്യാഭ്യാസത്തോടൊപ്പം പ്രവർത്തനമേഖല കൂടുതൽ അടുത്ത് അറിയുവാനും സ്ഥാപനങ്ങളിലെ പെരുമാറ്റ രീതികൾ മനസ്സിലാക്കാനും വിദ്യാർഥികൾക്ക് സഹായകമാവുന്നതാണ്‌ പദ്ധതി.  വിവിധ ബാച്ചുകളിൽ നിന്നായി തെരഞ്ഞെടുത്ത വിദ്യാർഥികളുടെ സംഘം രൂപീകരിച്ച്‌ വിദഗ്‌ധ പരിശീലനം നൽകും.  വ്യവസായത്തിലെ അടിസ്ഥാന മാതൃകകളുടെ നൂതനവും കാലികവുമായ പതിപ്പുകളുടെ ഉപയോഗരീതി പരിശീലിപ്പിച്ച്‌  വിദ്യാർഥികളുടെ പ്രായോഗിക ജ്ഞാനം വർധിപ്പിക്കും.  
എൻജിനിയറിങ്‌ കോളേജിൽ  പ്രിൻസിപ്പൽ ഡോ. വി എസ്‌ അനിത പദ്ധതി ഉദ്ഘാടനംചെയ്തു.  എക്സാൾച്ചർ  സിഇഒ അസീസ് ചൊള്ളംപാട്ട് മുഖ്യാതിഥിയായി. എക്സാൾച്ചർ സിഒഒ ജെ ജഗീത് മോഹൻ പദ്ധതി വിശദീകരിച്ചു. ഡോ. കെ സുരേഷ്‌, ഡോ. ജയപ്രകാശ്, ഡോ. എം പി ഗിലേഷ്, എം പി  അരുൺ എന്നിവർ സംസാരിച്ചു.  പ്രൊ. കെ പി  ഷബീർ സ്വാഗതവും ഡോ.നികേഷ് നന്ദിയും പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top