ബത്തേരി
നഗരസഭ വിദ്യാഭ്യാസ സമിതി നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് പൊതുവിജ്ഞാന ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽപി വിഭാഗത്തിൽ ബീനാച്ചി ഗവ. ഹൈസ്‌കൂളിലെ യു കെ റിയാൻ റാസ, ടി ബി അഭിജിത്ത് ടീം ഒന്നും പഴുപ്പത്തൂർ ഗവ. എൽപി സ്‌കൂളിലെ ഇഷ ഫാത്തിമ, പി ആർ ശ്രീധ ടീം രണ്ടും സ്ഥാനം നേടി. യുപി വിഭാഗത്തിൽ ഓടപ്പള്ളം ഗവ. ഹൈസ്‌കൂളിലെ പി എം ആരോമൽ, ദേവപ്രിയ ഷാജി ടീമിനാണ് ഒന്നാം സ്ഥാനം. ബീനാച്ചി ഗവ. ഹൈസ്‌കൂളിലെ എൻ പി ദീക്ഷിത് കൃഷ്‌ണ, കെ യദു കൃഷ്‌ണ ടീമിനാണ് രണ്ടാം സ്ഥാനം. ഹൈസ്‌കൂൾ വിഭാഗത്തിൽ ബീനാച്ചി ഗവ. ഹൈസ്‌കൂളിലെ വി മുഹമ്മദ് റിസ്‌വാൻ, കെ എസ് കാർത്തിക് ടീമിനാണ് ഒന്നാം സ്ഥാനം. ഗവ. സർവജന ഹൈസ്‌കൂളിലെ ഷാ സഫർ, ആബേൽ കുര്യൻ ടീം രണ്ടാം സ്ഥാനം നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗവ. സർവജന ഹയർ സെക്കൻഡറിയിലെ ടിയ മെർലിൻ ജെയിൻ, സി എം ദേവദത്തൻ ടീമിനാണ് ഒന്നാം സ്ഥാനം. ഇതേ സ്‌കൂളിലെ കെ നൗഷിദ, എം എസ് അനൂജ ടീമിനാണ് രണ്ടാം സ്ഥാനം. വിജയികൾക്കുളള സമ്മാനവിതരണം നഗരസഭാ ചെയർമാൻ ടി കെ രമേശ് നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൽസി പൗലോസ് അധ്യക്ഷയായി. ടോം ജോസ്, പി എ അബ്ദുൾനാസർ, സി കെ സഹദേവൻ, സാലി പൗലോസ്, കെ സി യോഹന്നാൻ, സി കെ ഹാരിഫ്, എം അബ്ദുൾ അസീസ്, കെ സംഷാദ്, ടി ജി സജി, യു പി നൗഷാദ്, ജോളിയാമ്മ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..