29 March Friday
ത്രോബോൾ

ആനപ്പാറയും സ്പോർട്സ് അക്കാദമി കൽപ്പറ്റയും ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023
 
ആനപ്പാറ
ജില്ലാ ത്രോബോൾ അസോസിയേഷൻ നടത്തിയ ജില്ലാ സബ്‌ജൂനിയർ  ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ  വിഭാഗത്തിൽ ആനപ്പാറ ജിഎച്ച്‌എസ്‌എസും ആൺകുട്ടികളുടെ വിഭാഗത്തിൽ സ്പോർട്സ് അക്കാദമി കൽപ്പറ്റയും  ജേതാക്കളായി. ജിഎച്ച്‌എസ്‌ പനമരത്തിനാണ്‌ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം. പനമരം ക്രസന്റ് സ്കൂളിലെ കുട്ടികൾ മത്സരിച്ച സൂമി സ്പോർട്സ് ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം  നേടി. ആനപ്പാറ  ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന  മത്സരം നെന്മേനി പഞ്ചായത്തംഗം  ഉഷ വേലായുധൻ  ഉദ്ഘാടനംചെയ്‌തു.  എസ്‌എംസി വൈസ് ചെയർമാൻ രവി പാടിപറമ്പ്‌  സമ്മാനങ്ങൾ നൽകി. ജില്ലാ ത്രോബോൾ അസോസിയേഷൻ പ്രസിഡന്റ് ജംഷീർ തെക്കേടത്ത്  അധ്യക്ഷനായി. ഷംനാദ് സ്വാഗതവും പി ഷിജിൻ നന്ദിയും പറഞ്ഞു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top