20 April Saturday

കൃഷിഭൂമിയിലെ നിർമാണപ്രവൃത്തിക്കുള്ള നിരോധനം പിൻവലിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

 മീനങ്ങാടി

വയനാട്‌ കോളനൈസേഷൻ സ്‌കീമിൽ (ഡബ്ലുസിഎസ്‌) ഉൾപ്പെട്ട കൃഷിഭൂമിയിലെ നിർമാണപ്രവൃത്തിക്കുള്ള നിരോധനം പിൻവലിക്കണമെന്ന്‌ സിപിഐ എം ബത്തേരി ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. എല്ലാ പട്ടയഭൂമികളും കൃഷിഭൂമിയെന്നാണ്‌ രേഖപ്പെടുത്തുന്നത്‌. കേരള ഹൈക്കോടതി ഈ അടുത്തകാലത്താണ്‌ വർഷങ്ങളായി കർഷകർ കൈവശം വയ്‌ക്കുന്ന ഭൂമിയിൽ നിർമാണം പാടില്ലെന്ന്‌ ഉത്തരവിറക്കിയത്‌. ഈ ഉത്തരവിലൂടെ കർഷകരുടെ കൈവശമുള്ള ഭൂമിയിൽ കർഷകർക്ക്‌ ഒരു അവകാശവും ഇല്ലാതാവുകയാണ്‌. പ്രശ്‌നം  പരിഹരിക്കാൻ കോടതി നടപടികളിൽ അപ്പീൽ പോവുന്നതിനടക്കമുള്ള നടപടിയെടുക്കണം. 
   സഹകരണമേഖലയെ തകർക്കുന്ന കേന്ദ്രനയം തിരുത്തുക, പരിസ്ഥിതി  പ്രശ്‌നങ്ങളിൽ ജനങ്ങളെ വിശ്വാസത്തിലെടുത്ത്‌ നടപടി സ്വീകരിക്കുക,  വയനാട്‌ റെയിൽവേ അട്ടിമറിക്കാനുള്ള നീക്കം ചെറുക്കുക, ബത്തേരിയിൽ അനുവദിച്ച ഗവ. കോളേജ്‌ ഉടൻ ആരംഭിക്കുക,  ബത്തേരി താലൂക്ക്‌ ആശുപത്രിയിൽ സ്‌റ്റാഫ്‌ പാറ്റേൺ പുനർ നിർണയിക്കുക,  ആശാവർക്കർമാരെ ആരോഗ്യമേഖലയിൽ സ്ഥിരപ്പെടുത്തുക എന്നീ പ്രമേയങ്ങളും അവതരിപ്പിച്ചു. 23 പേർ ചർച്ചയിൽ പങ്കെടുത്തു. ഏരിയാ സെക്രട്ടറി ബേബി വർഗീസ്‌, ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റിയംഗം  സി കെ ശശീന്ദ്രൻ  എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി വി സഹദേവൻ, എ എൻ പ്രഭാകരൻ, വി വി ബേബി,   കെ റഫീഖ് എന്നിവർ സംസാരിച്ചു.  പി കെ രാമചന്ദ്രൻ, എ രാജൻ, സി എസ്‌ ശ്രീജിത്‌, ലതാ ശശി എന്നിവർ  പ്രമേയങ്ങളും വി വി രാജൻ  ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.
 
ബത്തേരി ഏരിയ വിഭജിച്ചു
പി ആർ ജയപ്രകാശും എൻ പി കുഞ്ഞുമോളും  സെക്രട്ടറിമാർ
മീനങ്ങാടി
സിപിഐ എം ബത്തേരി  ഏരിയാ കമ്മിറ്റി  വിഭജിച്ച്‌  ബത്തേരി,  മീനങ്ങാടി ഏരിയാ കമ്മിറ്റികൾ രൂപീകരിച്ചു.  ബത്തേരി ഏരിയാ സെക്രട്ടറിയായി പി ആർ ജയപ്രകാശിനെയും മീനങ്ങാടി ഏരിയാസെക്രട്ടറിയായി എൻ പി കുഞ്ഞുമോളെയും തെരഞ്ഞെടുത്തു.  ബത്തേരി, ബത്തേരി ഈസ്റ്റ്, നൂൽപ്പുഴ നെന്മേനി, ചുള്ളിയോട്, മൂലങ്കാവ്, ചീരാൽ ലോക്കൽ കമ്മിറ്റികൾ ഉൾപ്പെടുന്നതാണ് ബത്തേരി ഏരിയാ കമ്മിറ്റി.  മീനങ്ങാടി ഏരിയാ കമ്മിറ്റിയിൽ മീനങ്ങാടി, പാലക്കമൂല, കൃഷ്ണഗിരി, അമ്പലവയൽ, തോമാട്ടുചാൽ ലോക്കൽ കമ്മിറ്റികളാണുള്ളത്. 
 
ബത്തേരി ഏരിയാ കമ്മിറ്റി 
അംഗങ്ങൾ
 പി ആർ ജയപ്രകാശ്‌‌, ബേബി വർഗീസ്‌, പി കെ രാമചന്ദ്രൻ, കെ കെ പൗലോസ്‌, ടി കെ ശ്രീജൻ, കെ സി യോഹന്നാൻ, എം എസ്‌ ഫെബിൻ, സി ശിവശങ്കരൻ, എ സി ശശീന്ദ്രൻ, ബിന്ദു മനോജ്‌, കെ എം സിന്ധു, ലിജോ ജോണി, സി എസ്‌ ശ്രീജിത്‌, ടി കെ രമേശ്‌, വി പി ബോസ്‌, അശോകൻ ചൂരപ്ര, പി സി രജീഷ്‌ .
 
മീനങ്ങാടി ഏരിയാ കമ്മിറ്റി  അംഗങ്ങൾ
 എൻ പി കുഞ്ഞുമോൾ, കെ ഷമീർ, വി വി രാജൻ, പി ടി ഉലഹന്നാൻ, എ രാജൻ, കെ കെ വിശ്വനാഥൻ, ബീന വിജയൻ, ലത ശശി, വി എ അബ്ബാസ്‌, ടി ടി സ്‌കറിയ, ആർ രതീഷ്‌, കെ ജി സുധീഷ്‌, വി സുരേഷ്‌, അബ്‌ദുൾ ഗഫൂർ, പി കെ സജീവൻ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top