28 March Thursday
മാവോയിസ്‌റ്റ്‌ നേതാക്കൾക്കെതിരെ

10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ എൻഐഎ

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021

സുന്ദരി, ജയണ്ണ എന്നിവർക്കായി 
എൻഐഎ പുറത്തുവിട്ട നോട്ടീസ്

 
കൽപ്പറ്റ
 മാവോയിസ്‌റ്റ്‌ നേതാക്കളായ ജയണ്ണ, സുന്ദരി എന്നിവരുടെ വിവരങ്ങൾ  കൈമാറുന്നവർക്ക്‌ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌  എൻഐഎ. തൊണ്ടർനാട്ടിൽ പൊലീസുകാരന്റെ ബൈക്ക്‌ കത്തിച്ച കേസിൽ വെള്ളമുണ്ട പൊലീസ്‌ രജിസ്റ്റർ ചെയ്‌ത കേസിലും നിലമ്പൂരിൽ ആയുധ പരിശീലന ക്യാമ്പ് നടത്തിയതിലും എൻഐഎ കോടതി അറസ്‌റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചിരുന്നു.  തുടർന്നാണ്‌ വിവരം കൈമാറുന്നവർക്ക്‌  പാരിതോഷികവും  പ്രഖ്യാപിച്ചത്‌. നേരത്തെ ഇത്‌ രണ്ടുലക്ഷമായിരുന്നു. 
   പാരിതോഷികം പ്രഖ്യാപിച്ച വിവരമുള്ള പോസ്‌റ്ററുകൾ വയനാട്ടിലെങ്ങും പതിപ്പിച്ചിട്ടുണ്ട്‌. ഗീത, സിന്ധു തുടങ്ങിയ പേരുകളിൽകൂടി അറിയപ്പെടുന്ന സുന്ദരി കർണാടക ബൽത്തങ്ങാടിയിലും മഹേഷ്‌, ജോൺ, മാരപ്പ എന്നീ പേര്‌ കൂടിയുള്ള ജയണ്ണ കർണാടക റായ്‌ച്ചൂർ സ്വദേശിയുമാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top