20 April Saturday
- ശമ്പളപരിഷ്‌ക്കരണം

കെഎസ്‌ആർടിസി ജീവനക്കാർ 
കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021

കെഎസ്‌ആർടിഇഎയുടെ കലക്ടറേറ്റ്‌ മാർച്ച്‌ വി വി ബേബി ഉദ്‌ഘാടനംചെയ്യുന്നു

 
കൽപ്പറ്റ
 കെഎസ്‌ആർടി എംപ്ലോയീസ്‌ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉയർത്തി കലക്ടറേറ്റ്‌ മാർച്ചും ധർണയും നടത്തി. ശമ്പളപരിഷ്‌കരണം നടപ്പാക്കുക, എം പാനൽ ജീവനക്കാരെ സംരക്ഷിക്കുക, സർവീസ്‌ ഓപ്പറേഷൻ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി നവംബർ അഞ്ചിന്‌ നടക്കുന്ന പണിമുടക്കിന്‌ മുന്നോടിയായിരുന്നു പ്രതിഷേധം. 
  ശമ്പളപരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോവാൻ സർക്കാർ നിർദേശം നൽകിയിട്ടും മാനേജ്‌മെന്റ്‌ അലംഭാവം കാട്ടുകയാണെന്ന്‌ ജീവനക്കാർ പറഞ്ഞു. ധർണ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി ഉദ്‌ഘാടനംചെയ്‌തു. എൻ രാജൻ അധ്യക്ഷനായി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ ജയരാജൻ സംസാരിച്ചു. കെ ജെ റോയ്‌ സ്വാഗതവും സി എൻ സുനിൽകുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top