ഏച്ചോം
സി കെ ഭാസ്‌കരനും കുടുംബത്തിനും സിപിഐ എം ഏച്ചോം ലോക്കൽ കമ്മിറ്റി നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽ കൈമാറി. സിപിഐ എം നേതൃത്വത്തിലാണ് സ്‌നേഹ വീടൊരുക്കിയത്. ആറ് ലക്ഷത്തോളം രൂപമുടക്കിയാണ് വീട് നിർമിച്ചത്. 550 സ്‌ക്വയർഫീറ്റിൽ നിർമിച്ച വീട്ടിൽ രണ്ട് കിടപ്പുമുറി, അടുക്കള, വരാന്ത, ഹാൾ, ശുചിമുറികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. പൂർണമായി ടൈൽ, പെയിന്റിങ്, വയറിങ് എന്നിവ പൂർത്തീകരിച്ച വീടാണിത്. സ്‌നേഹവീടിന്റെ താക്കോൽ വിതരണം ഒ ആർ കേളു എംഎൽഎ നിർവഹിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ എം സദാനന്ദൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എ ജോണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, പനമരം പഞ്ചായത്ത് പ്രസിഡന്റ് പി എം ആസ്യ, പി സി വത്സല, ടി കെ ബാലസുബ്രമണ്യൻ എന്നിവർ സംസാരിച്ചു. നിർമാണ കമ്മിറ്റി കൺവീനർ ഷിജു എം ജോയി സ്വാഗതവും സി കെ പവിത്രൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..