പുൽപ്പള്ളി
റബർ ടാപ്പിങ്ങിന് പോയയാളെ മാൻകൂട്ടം ഇടിച്ചിട്ടു. ചണ്ണോത്തുകൊല്ലി നടുക്കുടിയിൽ ശശാങ്കനാ (62)ണ് സാരമായി പരിക്കേറ്റത്. വ്യാഴം രാവിലെ ആറിന് വണ്ടിക്കടവ് തീരദേശപാതയിലായിരുന്നു അപകടം. തോട്ടത്തിൽനിന്ന് കൂട്ടമായി ഓടിയിറങ്ങിയ മാനുകൾ ശശാങ്കന്റെ സ്കൂട്ടർ ഇടിച്ചിട്ടു. റോഡിലേക്ക് തെറിച്ചുവീണ ശശാങ്കന്റെ തലയ്ക്കും വലതു കൈക്കും പൊട്ടലുണ്ട്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ വിദഗ്‌ധ ചികിത്സക്ക് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..