ഗൂഡല്ലൂർ
പച്ചത്തേയില കിലോക്ക് കുറഞ്ഞ വില 33. 75 ആയി നിർണയം ചെയ്യുക, കൃഷിവകുപ്പും സ്വാമിനാഥൻ കമ്മിറ്റിയും പറഞ്ഞ വില നൽകാൻ തയ്യാറാവുക, വിലയുടെ കൂടെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ കിലോക്ക് 5 രൂപ സബ്സിഡി നൽകുക, വളങ്ങൾ കീടനാശിനികൾ സബ്സിഡി നിരക്കിൽ കർഷകർക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചെറുകിട തേയില കർഷക സംഘത്തിന്റെ നേതൃത്വത്തിൽ തേയില കർഷകർ ഗൂഡല്ലൂർ ഗാന്ധി മൈതാനിയിൽ നിരാഹാര സമരം നടത്തി. അഡ്വ. പൊൻ ജയശീലൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ചെളിവയൽ ഷാജി അധ്യക്ഷനായി. ഗണപതി, രാജേന്ദ്രൻ, ഹനീഫ, മുഹമ്മദ് ഗനി, സഹദേവൻ, എൻ വാസു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..