കൽപ്പറ്റ
മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെയും സ്വച്ഛതാ ഹി സേവ ക്യാമ്പയിനിന്റെയും ഭാഗമായി ഒക്ടോബർ 1, 2 തീയതികളിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മെഗാ ശുചീകരണം സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് ശുചീകരണം. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരെ ശുചീകരണത്തിൽ പങ്കാളികളാക്കും.
മാലിന്യം തരംതിരിച്ച് ഹരിതകർമ സേനക്ക് കൈമാറും. വിവിധ സ്ഥലങ്ങൾ സൗന്ദര്യവൽക്കരിക്കും. മാലിന്യം വലിച്ചെറിയുന്നതിനെതിരെയുള്ള ബോർഡുകൾ സ്ഥാപിക്കും. ഒക്ടോബർ ഒന്നിന് രാവിലെ 10 മുതൽ 11വരെ ജില്ലയിലെ നഗരസഭകളിലും പഞ്ചായത്തുകളിലും ക്ലീനിങ് ഡ്രൈവ് നടത്തും. നഗരസഭക
ളിൽ കുറഞ്ഞത് ഓരോ വാർഡിലെയും രണ്ടു സ്ഥലത്തും പഞ്ചായത്തുകളിലെ കുറഞ്ഞത് ഓരോ വാർഡിലുമാണ് ക്ലീനിങ് ഡ്രൈവ് നടക്കുക. ഇതിനായി 27ന് തദ്ദേശ സ്ഥാപനങ്ങൾ www.swachhatahiseva.com എന്ന പോർട്ടലിൽ ഇവന്റ് ആയി രജിസ്റ്റർ ചെയ്യണം.
ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്വച്ഛതാ പക്വാഡ -സ്വച്ഛതാ ഹി സേവ 2023ന്റെ ഭാഗമായി രാജ്യത്തുടനീളം ജനങ്ങളുടെ നേതൃത്വത്തിൽ വലിയ ശുചീകരണ ഡ്രൈവാണ് നടക്കുക. ഗ്രാമീണ നഗര മേഖലയിലെ ശുചിത്വത്തിനായുളള ശ്രമങ്ങൾ ത്വരിതപ്പെടുത്തുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ക്യാമ്പയിനിന്റെ ഭാഗമായി എല്ലാ പൊതുസ്ഥലങ്ങളും സന്നദ്ധത സംഘടനകളുടെ പിന്തുണയിൽ ശുചിയാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..