കൽപ്പറ്റ
ജില്ലയിലെ വിദ്യാഭ്യാസ രംഗത്തിന്റെ വളർച്ച ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ടി സിദ്ദീഖ് എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു പദ്ധതിയുടെ ലോഗോ പ്രകാശിപ്പിച്ചു. ഡിഇഒ ശശീന്ദ്രവ്യാസ് പദ്ധതിയുടെ പോസ്റ്റർ പ്രകാശിപ്പിച്ചു. ജോയിന്റ് പ്രോജക്ട് ഡയറക്ടർ പി സി മജീദ് പദ്ധതി അവതരണം നടത്തി.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ഭാരവാഹികളായ എം മുഹമ്മദ് ബഷീർ, ജുനൈദ് കൈപ്പാണി, ഉഷ തമ്പി, സീതാ വിജയൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എൻ സി പ്രസാദ്, എ എൻ സുശീല, കെ ബി നസീമ, കെ വിജയൻ, സിന്ധു ശ്രീധർ, ഡിഇഒ കെ എസ് ശരത്ചന്ദ്രൻ, എസ്എസ്‌കെ ജില്ലാ കോ ഓർഡിനേറ്റർ വി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രദീപൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..