കൽപ്പറ്റ
എൻഎച്ച്‌എം ജീവനക്കാരുടെ ജോലിസ്ഥിരത ഉറപ്പുവരുത്തണമെന്ന് എൻഎച്ച്‌എം എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേനം സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി ഉദ്‌ഘാടനംചെയ്‌തു. ഡോ. ബിജുല ബാലകൃഷ്‌ണൻ അധ്യക്ഷയായി. സെക്രട്ടറി എം എസ് അനീഷ് റിപ്പോർട്ടും ട്രഷറർ കെ പി വിപിൻ ഭാസ്‌കർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: ഡോ. ബിജുല ബാലകൃഷ്‌ണൻ (പ്രസിഡന്റ്), കെ പി വിപിൻ ഭാസ്‌കർ (ജനറൽ സെക്രട്ടറി), എബി സ്‌കറിയ (ട്രഷറർ).
Caption : എൻഎച്ച്‌എം എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി ഉദ്‌ഘാടനംചെയ്യുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..