19 April Friday

ബിഎസ്‌എൻഎൽ 
ജീവനക്കാർ ഉപവസിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021
കോഴിക്കോട്
 ബിഎസ്എൻഎൽ യൂണിയനുകളുടെയും അസോസിയേഷനുകളുടെയും ഐക്യവേദിയായ എയുഎബി നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസർമാരും ജീവനക്കാരും ഉപവാസ സമരം നടത്തി. ബിഎസ്എൻഎൽ 4 ജി സേവനം ആരംഭിക്കുക, ഒപ്റ്റിക്കൽ ഫൈബറും ടവറുകളും വിൽക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കേന്ദ്ര സർക്കാർ നൽകാനുള്ള 39,000 കോടി ഉടൻ അനുവദിക്കുക, ശമ്പള, - പെൻഷൻ പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.   
  കോഴിക്കോട് ജനറൽ മാനേജർ ഓഫീസിനു മുന്നിൽ സിഐടിയു ജില്ലാ സെക്രട്ടറി പി കെ സന്തോഷും കൽപ്പറ്റയിൽ എൻഎഫ്പിഇ സെക്രട്ടറി ഒ കെ മനോഹരനും  ഉദ്ഘാടനം ചെയ്തു. നൗഷാദ് പൊയിലിൽ അധ്യക്ഷനായി.  ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ അസിസ്റ്റന്റ്‌ ജനറൽ സെക്രട്ടറി എം വിജയകുമാർ, കെ സുധീർ, വി ഭാഗ്യലക്ഷ്മി, ഇ രാജു, വി ദിനേശൻ, കെ വി ജയരാജൻ, സമൽ പ്രസാദ്, അബു റസ്സൽ, എ പുരുഷോത്തമൻ, രവീന്ദ്രൻ കൽപ്പറ്റ എന്നിവർ സംസാരിച്ചു. കെ ശ്രീനിവാസൻ സ്വാഗതവും പി പി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top