18 April Thursday
‘അഗ്നിപഥ്‌ ’

ഏരിയാകേന്ദ്രങ്ങളിൽ 
തൊഴിലാളി ധർണ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

ചുണ്ടേൽ പോസ്‌റ്റ്‌ ഓഫീസ്‌ ധർണ സിഐടിയു ജില്ലാ ട്രഷറർ പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്യുന്നു

 
കൽപ്പറ്റ
സൈന്യത്തെ കരാർവൽക്കരിക്കുന്ന  ‘അഗ്നിപഥ്‌’  പദ്ധതിക്കെതിരെ സിഐടിയു നേതൃത്വത്തിൽ ഏരിയാ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുമ്പിൽ ധർണ നടത്തി. കൽപ്പറ്റ ബിഎസ്‌എൻഎൽ  ഓഫീസ്‌ ധർണ സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി ഉദ്‌ഘാടനംചെയ്‌തു. പി കെ അബു അധ്യക്ഷനായി. പി സി ഹരിദാസൻ,  കെ ജയരാജൻ, കെ സച്ചിദാനന്ദൻ, വിനോദ്‌, ശാന്ത എന്നിവർ സംസാരിച്ചു.  പി എം സന്തോഷ്‌ കുമാർ സ്വാഗതവും കെ ടി ബലാകൃഷണൻ നന്ദിയും പറഞ്ഞു. 
മാനന്തവാടി പോസ്റ്റ്‌ ഓഫീസ്‌ മാർച്ച്‌  സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി വി സഹദേവൻ ഉദ്ഘാടനം ചെയ്തു.  സി പി മുഹമ്മദാലി അധ്യക്ഷനായി. എം റജീഷ്, എൻ ജെ  ഷജിത്ത്,  ബാബു ഷജിൽ കുമാർ, കെ ടി ഗോപിനാഥൻ, എം കെ ശ്രീധരൻ, സുരജ് കുമാർ, കെ വി രാജു എന്നിവർ സംസാരിച്ചു. ടി കെ പുഷ്പൻ സ്വാഗതവും  കെ ടി വിനു നന്ദിയും പറഞ്ഞു.
ചുണ്ടേൽ പോസ്‌റ്റ്‌ ഓഫീസ്‌ ധർണ സിഐടിയു ജില്ലാ ട്രഷറർ പി ഗഗാറിൻ ഉദ്‌ഘാടനംചെയ്‌തു. എം സെയ്‌ദ്‌ അധ്യക്ഷനായി. സി എച്ച്‌ മമ്മി,  കെ വി ഗിരീഷ്‌, വി വിനോദ്‌ എന്നിവർ സംസാരിച്ചു. എം ജനാർദനൻ സ്വാഗതവും എസ്‌ ചിത്രകുമാർ നന്ദിയും പറഞ്ഞു.  
കമ്പളക്കാട്‌ പോസ്‌റ്റ്‌ ഓഫീസ്‌ ധർണ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ റഫീഖ്‌ ഉദ്‌ഘാടനംചെയ്‌തു. എ പ്രദീപ്‌ അധ്യക്ഷനായി. പി എസ്‌ സുരേഷ്‌ സ്വാഗതവും കെ ജബ്ബാർ നന്ദിയും പറഞ്ഞു. 
മീനങ്ങാടി പോസ്റ്റ്‌ ഓഫീസ്‌  മാർച്ച് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം പി ആർ ജയപ്രകാശ് ഉദ്‌ഘാടനം ചെയ്തു. വി എ അബാസ്, അനിൽ പ്രമോദ്, വി എം സാബു,  ഇ കെ ജോണി എന്നിവർ സംസാരിച്ചു. 
പുൽപ്പള്ളി പോസ്റ്റ് ഓഫീസ്‌ ധർണ എം എസ്  സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സജി മാത്യു അധ്യക്ഷനായി. ബൈജു നമ്പിക്കൊല്ലി, ഒ കെ മണി, കെ ജെ തോമസ് എന്നിവർ സംസാരിച്ചു. ഇ കെ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
ബത്തേരി പോസ്റ്റ്‌ ഓഫീസ്‌ മാർച്ച്‌  പി കെ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. കെ ആർ പ്രജീഷ്‌ അധ്യക്ഷനായി. പി കൃഷ്‌ണപ്രകാശ്‌, അശോകൻ ചുരപ്ര, കെ സുനിൽകുമാർ, ജിനേഷ്‌ പൗലോസ്‌ എന്നിവർ സംസാരിച്ചു. കെ സി യോഹന്നാൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top