26 April Friday

ആരോഗ്യ മേഖലയിൽ വയനാടിനെ 
സ്വയംപര്യാപ്തമാക്കും: മന്ത്രി വീണാ ജോര്‍ജ്

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
കൽപ്പറ്റ
ആരോഗ്യ മേഖലയിൽ വയനാടിനെ സ്വയംപര്യാപ്തമാക്കുമെന്ന്  മന്ത്രി വീണാ ജോർജ് പറഞ്ഞു. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഇ - ഹെൽത്ത് സംവിധാനം, ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക് സേവനം, മുണ്ടേരി അർബൻ പോളി ക്ലിനിക് എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രാജ്യത്ത് ഇ - ഹെൽത്ത് സംവിധാനം വന്ന സംസ്ഥാനങ്ങളിൽ ഒന്നാമതാണ് കേരളം. ആശുപത്രികളിൽ പേപ്പർ ലെസ് സംവിധാനത്തിലൂടെ ഒ പി ടിക്കറ്റ് ഓൺലൈനായും ലാബ് റിസൾട്ട് ഫോണിലൂടെയും ലഭിക്കും. ജീവിത ശൈലീ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അവയ്ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഒരുക്കുന്നതിനുമായുള്ള ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക് സേവനം പ്രധാന പദ്ധതിയാണ്. മുണ്ടേരി അർബൻ പോളി ക്ലിനിക്കിൽ നിലവിലുള്ള സൗകര്യങ്ങൾ പരിഗണിച്ച് ഘട്ടംഘട്ടമായി 10 ആരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമാക്കും. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സീവേജ് പ്ലാന്റ് നിർമാണം, ഓക്സിജൻ ജനറേറ്റ് സംവിധാനം, ബ്ലഡ് ബാങ്ക്, അത്യാഹിത വിഭാഗം, അനുബന്ധ വികസനത്തിനും പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
    ജനറൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു.  50 കിടക്കകൾ ഉൾക്കൊള്ളുന്ന ബ്ലോക്കിന് 23.75 കോടി രൂപയുടെ അനുമതിയാണ് ലഭ്യമായിട്ടുള്ളത്. 
ചടങ്ങിൽ കൽപ്പറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷനായി. കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദൻ പദ്ധതി വിശദീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top