മാനന്തവാടി
ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ചു. ഞായർ രാവിലെ 10.30-ഓടെയായിരുന്നു സന്ദർശനം. ഒ ആർ കേളു എംഎൽഎയ്‌ക്കൊപ്പമാണ് ഡയറക്ടർ എത്തിയത്. ആശുപത്രി, നഴ്‌സിങ് കോളേജ് കെട്ടിടം, മൾട്ടി പർപ്പസ് കെട്ടിടം എന്നിവ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.
ആരോഗ്യമന്ത്രിയുടെ നിർദേശ പ്രകാരമായിരുന്നു സന്ദർശനം. ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ഒ ആർ കേളു എംഎൽഎ മന്ത്രി വീണാ ജോർജിന് കത്ത് നൽകിയിരുന്നു. പരിശോധനകൾ നടത്തി പകൽ 12.30 ഓടെയാണ് സംഘം മടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..