02 May Thursday
പഴകിയ ഭക്ഷണം

ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് 
അസോസിയേഷനുമായി ചർച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022
 
കൽപ്പറ്റ 
നഗരസഭ ആരോഗ്യ വിഭാഗം കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഹോട്ടൽ പരിശോധനയിൽ നിരവധി ഹോട്ടലുകളിൽനിന്ന്‌ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം   പിടിച്ചെടുത്തതിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ നഗരസഭ ചെയർമാന്റെ അധ്യക്ഷതയിൽ ഹോട്ടൽ ആൻഡ്‌ റെസ്റ്റോറന്റ് ഭാരവാഹികളുടെ യോഗം ചേർന്നു. ഹോട്ടലുകളിൽ ഭക്ഷണപദാർഥം വൃത്തിയായി സൂക്ഷിക്കുന്നതിനും വൃത്തിയുള്ള സ്ഥലത്ത് ഭക്ഷണം പാചകം ചെയ്യുന്നതിനും ഹോട്ടൽ ഉടമകൾക്ക് കർശന നിർദേശം നൽകുകയും വരുംദിവസങ്ങളിൽ കൂടുതൽ പരിശോധന ഉണ്ടാകുമെന്നും നഗരസഭാ ചെയർമാൻ മുജീബ് കേയംതൊടി അറിയിച്ചു. നഗരസഭയുടെ നിർദേശങ്ങൾ  അംഗീകരിക്കുന്നുവെന്നും പൊതുജനങ്ങൾക്ക് മാന്യമായ രീതിയിൽ ഭക്ഷണങ്ങൾ പാചകം ചെയ്ത് നൽകാൻ ശ്രദ്ധ ഉണ്ടാകുമെന്നും  ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അധികൃതർ നഗരസഭയ്ക്ക് ഉറപ്പു നൽകി. യോഗത്തിൽ നഗരസഭ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, ഹോട്ടൽ ആൻഡ്‌ റെസ്റ്റോറന്റ് ഭാരവാഹികളും പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top