24 April Wednesday

ഡിവൈഎഫ്ഐ ജില്ലാ യൂത്ത് മാർച്ച് സംഘാടകസമിതി രൂപീകരിച്ചു.

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

 

 തരുവണ

  ഡിവൈഎഫ്ഐ  ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന് ഏപ്രിൽ 26ന് വൈകിട്ട് അഞ്ചിന്‌ തരുവണയിൽ സ്വീകരണം നൽകും. ജാഥാ സ്വീകരണം വിജയിപ്പിക്കുന്നതിന്‌ സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എൻ പ്രഭാകരൻ ഉദ്ഘാടനംചെയ്തു. കെ അഷ്റഫ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ റഫീഖ്, ബ്ലോക്ക് സെക്രട്ടറി കെ മുഹമ്മദലി, ബ്ലോക്ക് പ്രസിഡന്റ്‌ ഇസ്മായിൽ, പഞ്ചായത്ത് പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ, എ ജോണി, പി എ അസീസ്, എം മുരളീധരൻ, സി ജി പ്രത്യുഷ്, കെ സി കെ നജ്മുദ്ദീൻ എന്നിവർ സംസാരിച്ചു. രാഗേഷ്   സ്വാഗതവും വി ആർ രഗിൽ നന്ദിയും പറഞ്ഞു. സി ജി പ്രത്യുഷ്  ചെയർമാനും കെ മുഹമ്മദലി കൺവീനറും കെ സി കെ നജ്മുദ്ദീൻ ട്രഷററും ആയ സംഘാടകസമിതി രൂപീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top