26 April Friday

വാർത്ത വാസ്‌തവ വിരുദ്ധം

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

 

കൽപ്പറ്റ
വൈത്തിരി ഉപജില്ലാ കലാമേളയേയും അതിന്റെ നടത്തിപ്പ്‌ ചുമതല നിർവഹിച്ച അധ്യാപക സംഘടനയേയും തേജോവധംചെയ്യുംവിധമുള്ള മാധ്യമ വാർത്ത വസ്‌തുതയില്ലാത്തതാണെന്ന്‌ കെഎസ്‌ടിഎ വൈത്തിരി ഉപജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു. എല്ലാ വർഷവും പ്രോഗ്രാം, ഭക്ഷണം ഉൾപ്പെടെ മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാന ചുമതലകൾ കെഎസ്‌ടിഎ ഉത്തരവാദിത്വത്തോടെ നിർവഹിക്കാറുണ്ട്‌.  പ്രോഗ്രാം കമ്മിറ്റിയുടെ സമയോചിത ഇടപെടൽമൂലമാണ്‌ പലപ്പോഴും നേരംപുലരുവോളം നീണ്ടുപോകാറുള്ള കലോത്സവ മത്സരങ്ങൾ അവസാന ദിവസം രാത്രിയോടെ തീർക്കാനായത്.  കലോത്സവ ചെലവിന്‌ പണം നൽകാതെ പ്രോഗ്രാം കമ്മിറ്റിയെ ബുദ്ധിമുട്ടിച്ച ചില ഉദ്യോഗസ്ഥരാണ്‌ വ്യാജ വാർത്തക്ക്‌ പിന്നിലെന്നും നുണപ്രചാരണം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും കെഎസ്‌ടിഎ സബ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top