18 April Thursday

പഴശ്ശി അനുസ്മരണം: 
മാനന്തവാടിയിൽ വിവിധ പരിപാടികൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022
മാനന്തവാടി
പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭയിൽ വിവിധ പരിപാടികള്‍ നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മാനന്തവാടി പ്രസ്‌ഫോറം, പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം, ലൈബ്രറി കൗണ്‍സില്‍, പുരാവസ്തു മ്യൂസിയം വകുപ്പ്, വിവിധ സാംസ്‌കാരിക സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുന്നത്.  
ഇന്ത്യ സ്വാതന്ത്ര്യത്തിന് മുമ്പും പിന്‍പും, ആധുനികാനന്തര ഇന്ത്യ പ്രശ്‌നങ്ങളും വെല്ലുവിളികളും, ഇന്ത്യ ചരിത്രത്തിലും വര്‍ത്തമാനത്തിലും, കൊളോണിയയല്‍ ചരിത്രവും പഴശ്ശിരാജയും എന്നീ വിഷയങ്ങളിൽ 28, 29 തീയതികളിൽ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ചരിത്രസെമിനാറുകൾ നടക്കും. 29ന് ഫിറ്റാലിറ്റി എക്‌സിബിഷനും വൈകിട്ട് കലാസന്ധ്യയും അരങ്ങേറും. 30ന്‌ പഴശ്ശി ദിനത്തില്‍ സമൃതിയാത്രയും അനുസ്മരണ പൊതുസമ്മേളനവും കളരിപ്പയറ്റും സംഘടിപ്പിക്കും.
വാർത്താ സമ്മേളനത്തിൽ നഗരസഭാ വൈസ്‌ചെയര്‍ പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, സെക്രട്ടറി ബാബു മാമ്പള്ളി, സിന്ധു സെബാസ്റ്റ്യന്‍, വി ആര്‍ പ്രവീജ്, ബാബു പുളിക്കല്‍, വി യു ജോയി എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top