25 April Thursday

സിപിഐ എം ബത്തേരി ഏരിയാ സമ്മേളനത്തിന്‌ ആവേശത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

 മീനങ്ങാടി 

സിപിഐ എം ബത്തേരി ഏരിയാ സമ്മേളനത്തിന്‌  മീനങ്ങാടിയിൽ ഉജ്വല തുടക്കം.  എൻ വാസുദേവൻ നഗറിൽ (മീനങ്ങാടി പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാൾ)  മുതിർന്ന നേതാവ് പി ടി ഉലഹന്നാൻ പതാക ഉയർത്തിയതോടെയാണ്‌ സമ്മേളന നടപടികൾ തുടങ്ങിയത്‌. കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്‌ഘാടനംചെയ്‌തു.  ജില്ലാ കമ്മിറ്റി അംഗം പി ആർ ജയപ്രകാശ്‌ താൽക്കാലിക അധ്യക്ഷനായി. 
    ഏരിയാ സെക്രട്ടറി ബേബി വർഗീസ്‌ രക്തസാക്ഷി പ്രമേയവും ജില്ലാ കമ്മിറ്റി അംഗം കെ ഷമീർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ബീനാ വിജയൻ സ്വാഗതം പറഞ്ഞു. 
   പി ആർ ജയപ്രകാശ്  (കൺവീനർ), എൻ പി കുഞ്ഞുമോൾ, ടി കെ രമേശ്‌ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. പി കെ രാമചന്ദ്രൻ, വി വി രാജൻ, ശിവശങ്കരൻ എന്നിവർ മറ്റ് കമ്മിറ്റികളുടെ കൺവീനർമാരായി പ്രവർത്തിക്കുന്നു.  ഏരിയാ സെക്രട്ടറി ബേബി വർഗീസ്‌ അവതരിപ്പിച്ച റിപ്പോർട്ടിൽ ചർച്ച ആരംഭിച്ചു. ഏരിയാകമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 168 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌. 
മുതിർന്ന സിപിഐ എം നേതാവ്‌ പി എ മുഹമ്മദ്‌, ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി വി സഹദേവൻ, എ എൻ പ്രഭാകരൻ, വി വി ബേബി, കെ റഫീഖ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.  അസുഖത്തെ തുടർന്നുള്ള ശാരീരിക അവശതകൾക്കിടയിൽ  ജില്ലാ സെക്രട്ടറിയറ്റംഗമായ കെ ശശാങ്കൻ ഉദ്‌ഘാടനച്ചടങ്ങിന്‌ എത്തിയത്‌ ‌ആവേശം പകർന്നു. ജില്ലാ കമ്മിറ്റിയംഗങ്ങളായ സുരേഷ്‌ താളൂർ, സി കെ സഹദേവൻ, പി വാസുദേവൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നു.   കോൺഗ്രസ്‌ വിട്ട്‌ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കുന്ന മുതിർന്ന നേതാക്കളായ കെ സി റോസക്കുട്ടി, എം എസ്‌ വിശ്വനാഥൻ, പി വി ബാലചന്ദ്രൻ, മിനി ജോൺസൺ എന്നിവർ ക്ഷണിതാക്കളായെത്തി. ഞായറാഴ്‌ച ചർച്ചകൾക്ക്‌‌ മറുപടി പൂർത്തിയാക്കി ഏരിയാ കമ്മിറ്റിയംഗങ്ങളെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്ത്‌ സമ്മേളനം സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top