23 April Tuesday
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് - 10.02

131 പേർക്ക്‌ കൂടി

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021
കൽപ്പറ്റ
ജില്ലയിൽ 131 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 105 പേർ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 131 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.02 ആണ്. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,31,942 ആയി. 1,29,001 പേർ രോഗമുക്തരായി. നിലവിൽ 2188 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2053 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1025 പേർ ഉൾപ്പെടെ ആകെ 14,062 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽനിന്ന് 1020 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 
രോഗം സ്ഥിരീകരിച്ചവർ
ബത്തേരി 18, മാനന്തവാടി, വൈത്തിരി 11 വീതം,  അമ്പലവയൽ, എടവക, കൽപ്പറ്റ, പനമരം 7 വീതം,  തരിയോട്, തവിഞ്ഞാൽ 6 വീതം, കോട്ടത്തറ,  മീനങ്ങാടി,  മുട്ടിൽ,  പൂതാടി 5 വീതം, കണിയാമ്പറ്റ, നെന്മേനി, തിരുനെല്ലി, വെള്ളമുണ്ട, വെങ്ങപ്പള്ളി 4 വീതം,  മുള്ളൻകൊല്ലി 3, പുൽപ്പള്ളി, തൊണ്ടർനാട് 2 വീതം, മേപ്പാടി, മൂപ്പൈനാട്, പടിഞ്ഞാറത്തറ, പൊഴുതന ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top