കൽപ്പറ്റ
മലയാളത്തിന്റെ ജനകീയപത്രം ദേശാഭിമാനിയുടെ പ്രചാരണം പുരോഗമിക്കുന്നു. 10 ലക്ഷം വാർഷിക വരിക്കാരെ ലക്ഷ്യമിട്ടുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. മുക്കംകുന്ന് ദേവി അമ്മയിൽനിന്ന് വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ കൽപ്പറ്റ ഏരിയയിൽ പ്രചാരണപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ഏരിയാ സെക്രട്ടറി വി ഹാരിസ്, മേപ്പാടി സൗത്ത് ലോക്കൽ സെക്രട്ടറി കെ കെ സഹദ്, ഒ വി വിൽസൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
എല്ലാ മേഖലകളിലുള്ളവരെയും പത്രത്തിന്റെ വരിക്കാരാക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. പരാമാവധി പേരെ പത്രത്തിന്റെ വായനക്കാരാക്കുകയാണ് ലക്ഷ്യമെന്നും ഏരിയാ സെക്രട്ടറി വി ഹാരിസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..