17 December Wednesday
കടുവാ ഭീതി

വാകേരിയിൽ ഫ്ലയിങ് സ്ക്വാഡ് 
ഡിഎഫ്ഒയുടെ പരിശോധന

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

ഫ്ളയിങ് സ്‌ക്വാഡ്‌ ഡിഫ്ഒ ഇൻത്യാസ് കടുവ സാന്നിധ്യമുള്ള വാകേരിയിൽ സന്ദർശനത്തിനെത്തിയപ്പോൾ

വാകേരി 
കടുവ ഭീതി നിലനിൽക്കുന്ന വാകേരിയിൽ ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ സന്ദർശിച്ച്‌ സാഹചര്യങ്ങൾ വിലയിരുത്തി.  വയനാട്, കോഴിക്കോട്,  മലപ്പുറം ജില്ലകളുടെ ചുമതലയുള്ള ഡിഎഫ്ഒ ഇൻത്യാസ് ആണ് ബുധനാഴ്‌ച വാകേരിയിൽ എത്തിയത്‌.  വനപാലകരിൽനിന്നും നാട്ടുകാരിൽനിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. 
ചൊവ്വാഴ്ച പാലക്കുറ്റി ഭാഗങ്ങളിൽ സ്ഥാപിച്ച കാമറകളിൽ കടുവയുടെ ചിത്രങ്ങൾ പതിഞ്ഞിട്ടില്ല. എന്നാൽ പ്രദേശത്തുതന്നെ കടുവ ഉണ്ടെന്നാണ്‌ നാട്ടുകാർ പറയുന്നത്‌. ചൊവ്വാഴ്‌ചയും പ്രദേശത്ത്‌ കടുവയെ കണ്ടു.  കടുവ വീണ്ടും ഇറങ്ങുകയാണെങ്കിൽ പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ്‌ ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ സ്ഥലത്തെത്തിയത്‌.  ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും ഡിഎഫ്ഒ പറഞ്ഞു. ചെതലയം റെയ്ഞ്ച് ഓഫീസർ അബ്ദുൾ സമദും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top