09 December Saturday

പുൽപ്പള്ളി -ചേകാടി റോഡ്: അവഗണന തുടർക്കഥ

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023
പുൽപ്പള്ളി  
ചേകാടി വനഗ്രാമത്തിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട്‌ വർഷങ്ങളായിട്ടും അധികൃതരുടെ അവഗണന തുടരുകയാണ്‌. പാളക്കൊല്ലി മുതൽ ചേകാടിവരെയുള്ള പാതയിൽ ഉദയക്കര മുതൽ റോഡ് പൂർണമായും തകർന്ന അവസ്ഥയിലാണ്‌. ഇരുചക്ര വാഹനങ്ങൾക്കുപോലും ഇതുവഴി കടന്നുപോകാൻ കഴിയില്ല. പുൽപ്പള്ളി പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡിന്റെ അവസ്ഥ മോശമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു കെഎസ്ആർടിസി  മാത്രമാണ്‌  ഇതുവഴി സർവീസ് നടത്തുന്നത്. കർണാടകയിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്നതിനാൽ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോവുന്നത്‌.  
ഇഞ്ചി കർഷകർ, വിദ്യാർഥികൾ തുടങ്ങി നിരവധിപേരാണ് ദിവസേന ചേകാടി വഴി കർണാടകയിലേക്ക് പോകുന്നത്. കൂടാതെ വനഗ്രാമത്തിന്റെ ഭംഗി ആസ്വദിക്കാൻ നിരവധി സഞ്ചാരികളും എത്തുന്നുണ്ട്‌. ഗോത്രവിഭാഗങ്ങളടക്കം നിരവധി ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ വനഗ്രാമത്തിലെ ജനങ്ങളുടെ ദുരിതയാത്രക്ക്‌ അറുതിയില്ലാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്‌. തൊട്ടടുത്ത പഞ്ചായത്തായ തിരുനെല്ലി ഭാഗത്തെ റോഡുകൾ മികച്ചവയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top