20 April Saturday

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി ഒരുക്കം

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023
കൽപ്പറ്റ
പുതിയ അധ്യയന വർഷത്തിൽ ഗുണമേന്മയും കാര്യക്ഷമതയുമുള്ള വിദ്യാഭ്യാസം  ഉറപ്പാക്കുന്നതിനായിയുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി  ജില്ലാ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ഒരുക്കം 2023–-24 ക്യാമ്പ്‌ സംഘടിപ്പിച്ചു. കലക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ അധ്യക്ഷനായി.
കഴിഞ്ഞവർഷത്തെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഓടപ്പളം ഗവ. ഹൈസ്‌കൂളിനെയും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ വിദ്യാലയങ്ങളെയും അനുമോദിച്ചു. സർവീസിൽനിന്ന്‌  വിരമിക്കുന്ന വിദ്യാഭ്യാസ ഉപഡയറക്ടർ കെ ശശിപ്രഭ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി കെ ബാലഗംഗാധരൻ,  ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി അബ്രഹാം, വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി മോഹനൻ, ജില്ലാ കോ-–-ഓർഡിനേറ്റർ സി മുഹമ്മദലി എന്നിവർക്ക്‌  യാത്രയയപ്പ്‌ നൽകി. വിദ്യാകിരണം ജില്ലാ കോ–-ഓർഡിനേറ്റർ വിൽസൺ തോമസ്,  സമഗ്ര ശിക്ഷ ഡിപിസി വി അനിൽകുമാർ,  ഹയർ സെക്കൻഡറി ജില്ലാ കോ–-ഓർഡിനേറ്റർ ഷിവി കൃഷ്ണൻ,  ഡയറ്റ് സീനിയർ ലക്ചറർ എം ഒ സജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top