20 April Saturday

സ്‌കൂൾ പ്രവേശനോത്സവം:
മുന്നൊരുക്കം വിലയിരുത്തി

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022
കൽപ്പറ്റ
സ്‌കൂൾ പ്രവേശനോത്സവം മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കലക്ടർ എ ഗീതയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ഗോത്രസാരഥി പദ്ധതി, വിദ്യാലയങ്ങളിലെ നവീകരണ പ്രവൃത്തികൾ എന്നിവയും യോഗത്തിൽ ചർച്ചചെയ്തു. ജൂൺ ഒന്നിന് ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം കാക്കവയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. 
കൽപ്പറ്റ നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ്, എഡിഎം എൻ ഐ ഷാജു, വിദ്യാഭ്യാസ ഉപഡയറക്ടർ കെ ശശിപ്രഭ, പഞ്ചായത്ത് പ്രസിഡന്റുമാർ, എംഎൽഎമാരുടെ പ്രതിനിധികൾ, വിദ്യാഭ്യാസ ഓഫീസർമാർ, എസ്എസ്‌കെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top