19 April Friday

ലഹരിവിരുദ്ധ പ്രചാരണ ഫുട്ബോള്‍ മത്സരം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022
കൽപ്പറ്റ
ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി  ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ഗോത്ര വീര്യം–--2022  എന്ന പേരിൽ ഫുട്ബോൾ മത്സരം നടത്തുന്നു. ശനി‌ പകൽ മൂന്നിന്‌ മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിലാണ്‌ മത്സരം. ചടങ്ങിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തും.
   മൂന്ന് പൊലീസ് സബ്‌ ഡിവിഷൻ തല മത്സരങ്ങളിൽ വിജയിച്ച ടീമുകളാണ്‌ മത്‌സരത്തിനുണ്ടാവുക. ജില്ലാ പൊലിസ്‌ മേധാവി ഡോ. അർവിന്ദ് സുകുമാർ  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. 
സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമംഗം  മുഹമ്മദ് സഫ്‌നാദിനെ ചടങ്ങിൽ ആദരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top