25 April Thursday

കേന്ദ്ര നയങ്ങൾക്കെതിരെ 
കർഷക തൊഴിലാളി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

കെഎസ്‌കെടിയു നേതൃത്വത്തിൽ നടത്തിയ ബത്തേരി പോസ്‌റ്റോഫീസ്‌ ധർണ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ഇ ജയൻ ഉദ്ഘാടനംചെയ്യുന്നു

കൽപ്പറ്റ
സാമൂഹ്യപെൻഷൻ അട്ടിമറിക്കുന്ന കേന്ദ്രനയം പിൻവലിക്കുക, കർഷക തൊഴിലാളി പെൻഷന് കേന്ദ്രവിഹിതം അനുവദിക്കുക, കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യമുയർത്തി കെഎസ്‌കെടിയു നേതൃത്വത്തിൽ ഏരിയാ കേന്ദ്രങ്ങളിൽ പോസ്‌റ്റോഫീസ്‌ മാർച്ചും ധർണയും നടത്തി.  
ബത്തേരി പോസ്‌റ്റോഫീസിന്‌ മുന്നിൽ നടത്തിയ പ്രതിഷേധം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ഇ ജയൻ ഉദ്‌ഘാടനംചെയ്‌തു. പി സി വിജയകുമാർ അധ്യക്ഷനായി. പി സി രജീഷ്‌ സ്വാഗതവും എം ബി അനൂപ്‌ നന്ദിയും പറഞ്ഞു. കൽപ്പറ്റ പോസ്‌റ്റോഫീസ്‌ ധർണ ജില്ലാ സെക്രട്ടറി സുരേഷ്‌ താളൂർ ഉദ്‌ഘാടനംചെയ്‌തു. ഇ എ രാജപ്പൻ അധ്യക്ഷനായി. വി ബാവ സ്വാഗതവും ഇ കെ ബിജുജൻ നന്ദിയും പറഞ്ഞു. മാനന്തവാടിയിൽ   ജില്ലാ പ്രസിഡന്റ് കെ  ഷമീർ ഉദ്ഘാടനംചെയ്തു. സി ടി പ്രേംജിത്ത് അധ്യക്ഷനായി. എ ഉണ്ണികൃഷ്‌ണൻ സ്വാഗതം പറഞ്ഞു. മീനങ്ങാടിയിൽ സംസ്ഥാനസമിതി അംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. എം ആർ ശശിധരൻ അധ്യക്ഷനായി. എ എൻ തങ്കച്ചൻ സ്വാഗതവും പി പി ജയൻ നന്ദിയും പറഞ്ഞു. 
വൈത്തിരിയിൽ   കാവുംമന്ദം പോസ്‌റ്റോഫീസിന്‌ മുന്നിൽ നടത്തിയ പ്രതിഷേധം സിഐടിയു  ജില്ലാ സെക്രട്ടറി എം  സെയ്‌ദ്‌ ഉദ്‌ഘാടനംചെയ്തു.  ഏരിയാ പ്രസിഡന്റ്‌ എ കെ ഗോവിന്ദൻ അധ്യക്ഷനായി.  കെ അനീഷ് കുമാർ സ്വാഗതവും ഡെന്നിസൺ നന്ദിയും പറഞ്ഞു. പുൽപ്പള്ളിയിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി വി രാജൻ ഉദ്ഘാടനംചെയ്തു. സി എസ് ജനാർദനൻ അധ്യക്ഷനായി. പി ജെ പൗലോസ്‌  സ്വാഗതവും ഓമനക്കുട്ടൻ നന്ദിയും  പറഞ്ഞു.  പനമരത്ത്‌ എം ഡി സെബാസ്‌റ്റ്യൻ ഉദ്‌ഘാടനംചെയ്‌തു. പി കെ ബാലസുബ്രഹ്മണ്യൻ അധ്യക്ഷനായി. സി എം അനിൽകുമാർ സ്വാഗതവും എം പി പ്രകാശൻ നന്ദിയും പറഞ്ഞു. കോട്ടത്തറയിൽ സീതാ ബാലൻ ഉദ്‌ഘാടനംചെയ്‌തു. പി എം നാസർ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top