20 April Saturday

വയലിൽ മേയുകയായിരുന്ന ആടിനെ കടുവ കൊന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

നൂൽപ്പുഴ പുത്തൂരിൽ കടുവ കൊന്ന ആട്‌

ബത്തേരി
നൂൽപ്പുഴ പുത്തൂരിൽ വയലിൽ മേഞ്ഞുകൊണ്ടിരുന്ന ആടിനെ കടുവ കൊന്നു. മണിമുണ്ട കോളനിയിലെ കുള്ളന്റെ ഒരുവയസ്സുള്ള ആടിനെ തിങ്കൾ പകൽ രണ്ടിനാണ്‌ കടുവ കൊന്നത്‌. കുള്ളന്റെ മകൻ ശിവൻ  ആടുകളെ  മേയ്‌ക്കുന്നതിനിടെയാണ്‌ രണ്ട്‌ കടുവകൾ ഒന്നിച്ചെത്തി ആട്ടിൻകൂട്ടത്തെ ആക്രമിച്ചത്‌. കടുവയുടെ കടിയേറ്റ ആട്‌ തൽക്ഷണം ചത്തു. ശിവൻ ബഹളംവച്ചതോടെയാണ്‌ കടുവകൾ കാട്ടിലേക്ക്‌ മറഞ്ഞത്‌. ബത്തേരി റെയ്‌ഞ്ച്‌ വനത്തിനോട്‌ ചേർന്ന പ്രദേശമാണ്‌ പൂത്തൂർ. വിവരം  അറിയിച്ചിട്ടും യഥാസമയം വനപാലകരെത്തിയില്ലെന്ന പരാതിയുമുണ്ട്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top