28 March Thursday

ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023
കൽപ്പറ്റ
നടൻ ഇന്നസെന്റിന്റെ നിര്യാണത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അനുശോചിച്ചു. ചലച്ചിത്ര രംഗത്തെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇന്നസെന്റ്‌ കലയോടൊപ്പം നാടിനോടും പ്രതിബദ്ധതപുലർത്തി. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു. പാർലമെന്റ് അംഗം എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് നടത്തിയത്‌. സിനിമയിൽ തിരക്കുള്ളപ്പോഴും രാഷ്ട്രീയ ദൗത്യം നിറവേറ്റുന്നതിൽ ശ്രദ്ധപതിപ്പിച്ചു. പാർലമെന്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധേയമായി അവതരിപ്പിച്ചു. വിയോഗം കലാ–-സാംസ്കാരിക–-രാഷ്ട്രീയ–-സാമൂഹിക രംഗത്തത്തിന്‌ ഒരുപോലെ നഷ്ടമാണ്‌. കുടുംബം, ബന്ധുക്കൾ, സഹപ്രവർത്തകർ, ആരാധകർ എന്നിവരുടെയെല്ലാം ദു:ഖത്തിൽ പങ്കുചേരുന്നതായും സെക്രട്ടറിയറ്റ്‌ അനുശോചന കുറിപ്പിൽ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top