20 April Saturday

അമൃത ജ്ഞാന തപസ്വിനി നാലിന് ബത്തേരിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023
കൽപ്പറ്റ
ശാന്തിഗിരി ആശ്രമം  ഗുരുസ്ഥാനീയ  ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി ഏപ്രിൽ നാലിന്  ബത്തേരി നമ്പ്യാർകുന്ന്‌ ആശ്രമത്തിൽ എത്തുമെന്ന് ആശ്രമം അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
 ആശ്രമം പ്രസിഡന്റ്‌  സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവരും നൂറോളം പേരും തീർഥയാത്രയിൽ  അനുഗമിക്കും. നാലിന്‌ വൈകിട്ട്‌  ആറിനാണ്‌ എത്തുക. അഞ്ചിന്  രാവിലെ ഒമ്പതിന് പ്രാർഥനാലയത്തിൽ പ്രതിഷ്ഠാ പൂർത്തീകരണം.  തുടര്‍ന്ന് വിവിധ പരിപാടികൾ.               
വൈകിട്ട്‌ നാലിന് നടക്കുന്ന സമ്മേളനത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 50 വ്യക്തികളെ ആദരിക്കും.  പിറ്റേദിനം തീർഥയാത്രാസംഘം കോഴിക്കോട് കക്കോടി ആശ്രമത്തിലേക്ക് പോകുമെന്നും  അധികൃതർ പറഞ്ഞു. 
സ്വാമി ജയദീപ്തൻ ജ്ഞാന തപസ്വി, സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി,  ടി ശശിമോഹൻ, സേതുനാഥ് മലയാലപ്പുഴ, പി കെ ജയരാജൻ, അഡ്വ.പി സുരേഷ്  എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top