27 April Saturday

ആറ് ആടുകളെ അജ്ഞാത മൃഗം കടിച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023
മാനന്തവാടി
ജില്ലാ ജയില്‍ റോഡിന്‌ സമീപം പുലമൊട്ടം കുന്നില്‍ ആറ് ആടുകളെ അജ്ഞാത മൃഗം കടിച്ചുകൊന്നു. ഒരാടിനെ കാണാതായി. പ്രദേശവാസിയായ  മുരുകന്റെ ആടുകളെയാണ് കൊന്നത്. വീട്ടുമുറ്റത്ത് കെട്ടിയിട്ട ആടുകളാണ് ആക്രമിക്കപ്പെട്ടത്.പ്രസവിച്ച രണ്ട് ആടുകളും ഗര്‍ഭിണിയായ രണ്ടാടുകളും രണ്ട് ആട്ടിന്‍കുട്ടികളുമാണ് ചത്തത്. ഒരു കുട്ടിയെയാണ്‌  കാണാതായത്‌. 
വള്ളിയൂര്‍ക്കാവ് ഉത്സവത്തിന് പോയി രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തൊട്ടടുത്ത പ്രദേശത്ത് മൂന്ന് പശുക്കളെ തെരുവ് നായകള്‍ കൊന്നിരുന്നു.  ഇതും നായ്ക്കളുടെ ആക്രമണമാണെന്നാണ് നിഗമനം. വനംവകുപ്പിനെ വിവരം അറിയിച്ചതായി വീട്ടുകാര്‍ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top