25 April Thursday

കലക്ടർ മെഡിക്കൽ കോളേജ് സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023
മാനന്തവാടി 
വയനാട് ഗവ. മെഡിക്കൽ കോളേജ് കലക്ടർ ഡോ. രേണുരാജ് സന്ദർശിച്ചു. കലക്ടറായി ചുമതലയേറ്റശേഷമുള്ള ആദ്യ സന്ദർശനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ യൂണിറ്റുകൾ, ഒപി, ഓക്‌സിജൻ പ്ലാന്റ്, വാർഡുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ  വിലയിരുത്തി. ഏപ്രിൽ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്ന മൾട്ടി പർപ്പസ് ബിൽഡിങ്‌, കാത്ത് ലാബ് എന്നിവയും സന്ദർശിച്ചു. ഒ ആർ കേളു എംഎൽഎയുമായി കലക്ടർ ചർച്ച നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ഡിഎംഒ ഡോ. പി ദിനീഷ്, ആശുപത്രി സൂപ്രണ്ട് ഡോ. വി പി രാജേഷ്, ഡിപിഎം ഡോ. സമീഹ സൈതലവി, ആർഎംഒ ഡോ. അർജുൻ ജോസ്, ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, നഴ്‌സിങ്‌ സൂപ്രണ്ട് ബിനിമോൾ തോമസ്, ലേ സെക്രട്ടറി പ്രവീൺ കുമാർ തുടങ്ങിയവരും കലക്ടറോടൊപ്പമുണ്ടായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top