26 April Friday
പദ്ധതികൾ ഉൾപ്പെടുത്തിയില്ല

മൂപ്പൈനാട് ബജറ്റ്‌ ബഹിഷ്‌കരിച്ച്‌ എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023
 
വടുവൻചാൽ
മൂപ്പൈനാട് പഞ്ചായത്തിന്റെ ബജറ്റ്‌ യോഗം എൽഡിഎഫ്‌ അംഗങ്ങൾ ബഹിഷ്‌കരിച്ചു. ബജറ്റ്‌ ജനവിരുദ്ധമാണെന്നും എൽഡിഎഫ് അംഗങ്ങളുടെ നിർദേശങ്ങൾ ഉൾപ്പെടുത്തിയില്ലെന്നും ആരോപിച്ച്‌  ബജറ്റ്‌ അവതരണ ബോർഡ്‌ യോഗത്തിൽനിന്ന്‌  അംഗങ്ങൾ ഇറങ്ങിപ്പോയി.
കരട് ബജറ്റ്‌ 25ന് ഭരണസമിതി യോഗത്തിൽ അവതരിപ്പിച്ചിരുന്നു. ലൈഫ് പദ്ധതിയിൽ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക്‌ ഭവന സൗകര്യം ഒരുക്കുന്നതിന്‌ മുൻഗണന നൽകണമെന്നും ആവശ്യമായ ഫണ്ട് വകയിരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. അതി ദരിദ്രരായി കണ്ടെത്തിയ 81 പേർക്ക് പ്രത്യേക പാക്കേജ് ഏർപ്പെടുത്തണമെന്നും നിർദേശിച്ചു. കാർഷിക മേഖലക്കും പരിഗണന വേണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. നിർദേശങ്ങൾ രേഖാമൂലം നൽകുകയും ചെയ്തിരുന്നു. എന്നാൽ ബജറ്റിൽ ഇത്‌ ഉൾപ്പെടുത്തിയില്ലെന്ന്‌ എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച്‌ ബജറ്റ്‌ യോഗം ബഹിഷ്‌കരിച്ച  എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത്‌ ഓഫീസിന്‌ മുമ്പിൽ ധർണയും നടത്തി. വിയോജനക്കുറിപ്പും നൽകി.
 ഇ വി ശശിധരൻ, വി കേശവൻ, യശോദ ചന്ദ്രൻ, നൗഷാദ്, സംഗീത രാമകൃഷ്ണൻ എന്നിവരാണ്‌ ഇറങ്ങിപ്പോയത്‌. ടൗണിൽ പ്രതിഷേധ യോഗം എൽഡിഎഫ്  പഞ്ചായത്ത് കമ്മിറ്റി കൺവീനർ പി സി ഹരിദാസൻ ഉദ്ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top