29 March Friday

അഗ്രി. ഹില്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ്‌ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023
കൽപ്പറ്റ 
സർവീസ് സഹകരണ ബാങ്കിന്റെ അഗ്രി. ഹിൽ പ്രൊഡ്യൂസ് മാർക്കറ്റിങ്‌ യൂണിറ്റ് (മൾട്ടി സർവീസ് സെന്റർ)  മന്ത്രി പ്രൊഫ. ആർ ബിന്ദു ഉദ്‌ഘാടനം ചെയ്‌തു.  മണിയങ്കോട് ശാഖയിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ്‌ ടി സുരേഷ് ചന്ദ്രൻ അധ്യക്ഷനായി. കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണവും സംസ്കരണവും വിപണനവും ലക്ഷ്യമിട്ട് നബാർഡിന്റെ  സഹായത്തോടെ അഗ്രി ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ഇടനിലക്കാരില്ലാതെ മികച്ച വില ലഭിക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാവുന്നതിനും ഇതിലൂടെ കഴിയും. ഉൽപ്പന്നങ്ങൾ മൂല്യ വർധിത ഉൽപ്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കും.  
കർഷകരിൽനിന്ന്‌ സംഭരിച്ച ഉൽപ്പന്നങ്ങളുടെ ആദ്യ ഏറ്റുവാങ്ങൽ അഗ്രി. ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് വി ഹാരിസും സംസ്ഥാന സ്പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ റഫീഖും ഏറ്റുവാങ്ങി.  ഇലക്ട്രിക് വാഹന വായ്പാ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
ഫോക് ലോർ അക്കാദമി അവാർഡ് ജോതാവ് രമേഷ് ഉണർവിനെ ആദരിച്ചു. വി ഹാരിസ്, വാർഡ് കൗൺസിലർ എം കെ ഷിബു  എന്നിവർ സംസാരിച്ചു. സെക്രട്ടറി എം പി സജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ്‌ ഇ കെ ബിജുജൻ സ്വാഗതവും കെ പി അജയൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top