20 April Saturday

ബിജെപി ഇതര സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമം: പി കെ ശ്രീമതി

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020

 കൽപ്പറ്റ

ജനാധിപത്യത്തെയും ഫെഡറൽ സംവിധാനത്തെയും അട്ടിമറിച്ച്‌ ബിജെപി ഇതര സർക്കാരുകളെ താഴെ ഇറക്കാനുള്ള ശ്രമമാണ്‌ ബിജെപി സർക്കാർ നടത്തുന്നതെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. കേരളത്തിന്റെ വികസനപദ്ധതികൾ അട്ടിമറിക്കുന്നതിനെതിരെ എൽഡിഎഫ്‌ കൽപ്പറ്റയിൽ നടത്തിയ ബഹുജനകൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പി കെ ശ്രീമതി.  കോവിഡ്‌ കാലത്ത്‌ ജനനൻമയ്‌ക്കായി ഒരുനടപടിയും മോദി സർക്കാർ സ്വീകരിച്ചില്ല. വർഗീയത ഇളക്കിവിട്ട്‌ രാജ്യത്തിന്റെ മതനിരപേക്ഷമനസ്സ്‌ ഇല്ലാതാക്കുന്ന ബിജെപി ഇപ്പോൾ‌ ‌ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ തെരഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനാണ്‌ ശ്രമിക്കുന്നത്‌.  ജനാധിപത്യത്തെ അട്ടിമറിച്ച്‌ ഒരു സംസ്ഥാനത്തെ എങ്ങനെ പിടിച്ചെടുക്കാം എന്നതിന്റെ ഉദാഹരണമാണ്‌ ത്രിപുരയിൽ നടന്നത്‌.  ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി പ്രവർത്തിക്കേണ്ട കൺട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലിനെ പോലും തങ്ങൾക്ക്‌ വിധേയരാക്കുകയാണ്‌ ‌ ബിജെപി നേതൃത്വം. ഇതിനെല്ലാം കൂട്ടുനിൽക്കുകയാണ്‌ കേരളത്തിലെ പ്രതിപക്ഷം.  നാടിന്റെ വികസന പ്രവർത്തനങ്ങൾ മുരടിച്ചാലും പിണറായി സർക്കാർ തകരണം എന്നതാണ്‌ ഇവരുടെ ലക്ഷ്യം. ജനപക്ഷ നടപടികളുമായി മുന്നേറുന്ന സർക്കാരിനെ തകർക്കുന്നവർക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒപ്പം നിൽക്കണമെന്നും ശ്രീമതി പറഞ്ഞു. സി കെ നൗഷാദ്‌ അധ്യക്ഷനായി. വി ഹാരിസ്‌ സംസാരിച്ചു. പി ദിനേശൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top