18 April Thursday

കെഎച്ച്ആർസിഎസ്എ ധർണ നടത്തും

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

 കൽപ്പറ്റ

കേരള ഹോട്ടൽ റസ്റ്റോറന്റ് കാറ്ററിങ് ആൻഡ് കൂൾബാർ സ്റ്റാഫ് അസോസിയേഷൻ വിവിധ ആവശ്യങ്ങളുന്നയിച്ച് ചൊവ്വാഴ്ച കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹോട്ടൽ തൊഴിലാളികൾക്ക് പ്രത്യേക ക്ഷേമനിധി അനുവദിക്കുക, തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തുക, തൊഴിലാളികളോടുള്ള അനീതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. ജില്ലാതല ഉദ്ഘാടനം കെഎച്ച്ആർസിഎസ്എ ജില്ലാ പ്രസിഡന്റ് മുനീർ നിർവഹിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഷഹീർ അലി, ജില്ലാ സെക്രട്ടറി ബി എസ് ഷിബു, ജനറൽ സെക്രട്ടറി ശിവദാസൻ, ട്രഷറർ എം കെ ജാഫർ, വൈസ് പ്രസിഡന്റ് നൂർ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top