29 March Friday

തൊഴിലുറപ്പ് കൂലി നൽകാതെ തൊഴിലാളികളെ വഞ്ചിക്കുന്നു: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021
മാനന്തവാടി 
നഗരസഭയിലെ  അയ്യങ്കാളി തൊഴിൽ ദാന പദ്ധതിയിലെ തൊഴിലാളികൾക്ക്‌ കൂലി ഉടൻ നൽകണമെന്ന്‌ ഡിവൈഎഫ്ഐ മാനന്തവാടി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭയിൽ 1501 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 250 ഓളം ഗുണഭോക്താക്കൾക്ക്‌  18 ലക്ഷത്തിലധികം കൂലി  കഴിഞ്ഞ ഭരണ സമിതി നൽകിയിരുന്നു.  700 ലധികം തൊഴിലാളികൾ  ബില്ലെഴുതി വേതനത്തിന് കാത്തിരിക്കുകയാണ്. പുതിയ ഭരണ സമിതി വന്ന ശേഷം രണ്ട് തവണകളിലായി 1 കോടി രൂപ സർക്കാരിൽ നിന്ന് ലഭിച്ചിരുന്നു. ഒരു രൂപ പോലും തൊഴിലാളികൾക്കള കൊടുത്തിട്ടില്ല. ജൂലൈയിൽ  50 ലക്ഷം രൂപ ലഭിച്ചെങ്കിലും തൊഴിലാളികൾക്കള നൽകിയില്ലെന്ന്‌ ഡിവൈഎഫ്‌ഐ ആരോപിച്ചു.  രണ്ട് മാസം കഴിഞ്ഞിട്ടും തൊഴിലുറപ്പ് വേതനം നൽകാൻ തയ്യാറാകാത്ത ഭരണസമിതി നിലപാട്‌ പ്രതിഷേധാർഹമാണ്‌. മെയിൽ ചേർന്ന ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി  അടിയന്തരമായി കൂലി നൽകാൻ നടപടികൾ സ്വീകരിക്കണമെന്ന് ഭരണസമിതിക്ക് ശുപാർശ നൽകിയതാണ്. എന്നാൽ ഭരണസമിതി തീരുമാനമെടുക്കാൻ വൈകിപ്പിക്കുകയായിരുന്നു. ഇതിനെതിരെ ഡിവൈഎഫ്ഐ സമരപരിപാടികൾ സംഘടിപ്പിക്കും. മേഖലാ പ്രസിഡന്റ് നിരഞ്ജന അജയകുമാർ അധ്യക്ഷയായി. മുഹമ്മദ് സിനാൻ, വിഷ്ണു പ്രസാദ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top