25 April Thursday
മെഗാ ക്യാമ്പയിൻ

7482 കുട്ടികൾക്ക് ആധാറായി

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023
കൽപ്പറ്റ
അഞ്ച്‌ വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും ആധാർ എന്ന ലക്ഷ്യത്തോടെ നടത്തിയ ‘എ ഫോർ ആധാർ' ക്യാമ്പിലൂടെ 7482 കുട്ടികൾക്ക് ആധാർ ലഭ്യമായി. ജില്ലാ അധികൃതർ, വനിതാ ശിശുവികസന വകുപ്പ്, ഐടി മിഷൻ, അക്ഷയ പ്രോജക്ട്,  ഇന്ത്യൻ പോസ്റ്റൽ ബാങ്കിങ് സർവീസ്, ധനലക്ഷ്മി ബാങ്ക്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ട്രൈബൽ വകുപ്പ്, ഡബ്ല്യുസിഡി, പൊലീസ് എന്നിവ ചേർന്നാണ്‌ ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയിൽ തെരഞ്ഞെടുത്ത അങ്കണവാടികളിലായി 110 കേന്ദ്രങ്ങളിലായിരുന്നു ക്യാമ്പ്. അക്ഷയ കേന്ദ്രങ്ങളിലൂടെ 5085 കുട്ടികൾക്കും ഇന്ത്യൻ പോസ്റ്റൽ ബാങ്കിങ് സർവീസിലൂടെ 2344 കുട്ടികൾക്കും ധലക്ഷ്മി ബാങ്കിലൂടെ 25 കുട്ടികൾക്കും ആധാർ ലഭ്യമായി. സംസ്ഥാന ഐടി മിഷനാണ് പദ്ധതി ആവിഷ്‌കരിച്ചത്. തുടർ ക്യാമ്പുകളുടെ സാധ്യത പരിശോധിക്കാൻ അങ്കണവാടികൾക്ക്‌ നിർദേശം നൽകി.  30നകം  പൂർത്തീകരിക്കും. ക്യാമ്പുകളിലേയ്ക്ക് വരാൻ സാധിക്കാത്തവർക്കും ഇതുവരെ ആധാർ ലഭിക്കാത്തവരുടെയും വിശദാംശങ്ങൾ അങ്കണവാടി ടീച്ചർമാർ മുഖേനെ ശേഖരിക്കും. അവ പരിശോധിച്ച് തെരഞ്ഞെടുത്ത ലൊക്കേഷനുകളിൽ ക്യാമ്പ് നടത്തും. അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളെയും സമീപിക്കാം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top