27 April Saturday

ശശിമല ക്ഷീരസംഘം എൽഡിഎഫിന്‌

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023
പുൽപ്പള്ളി
ശശിമല ക്ഷീരോൽപ്പാദക സഹകരണസംഘം തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വിജയം. എൽഡിഎഫ് നേതൃത്വത്തിൽ മത്സരിച്ച ക്ഷീര കർഷക സഹകരണ മുന്നണി അഞ്ച്‌ സീറ്റുകൾ വിജയിച്ചാണ്‌ ഭരണം നിലനിർത്തിയത്‌. ഇ കെ തങ്കച്ചൻ, പി കെ മോഹനൻ, കെ എസ് മോഹനൻ,  മോഹനൻ മരവയൽ,  ധന്യ ഗിരീഷ് എന്നിവരാണ്‌ എൽഡിഎഫ്‌ പാനലിൽനിന്ന്‌ വിജയിച്ചത്‌. 
അനൂപ് ഉണ്ണിപ്പള്ളിൽ, ബാബു ദേവസ്യ,  ജിൻസി, ആശാ ബിജു എന്നിവരാണ്‌ യുഡിഎഫ്‌ പാനലിൽനിന്ന്‌ വിജയിച്ചത്‌. പ്രസിഡന്റായി എൽഡിഎഫിലെ ഇ കെ തങ്കച്ചനെ തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന്‌ എൽഡിഎഫ് ആഹ്ലാദപ്രകടനം നടത്തി. എം എസ് സുരേഷ് ബാബു, സി പി വിൻസന്റ്‌, പി എ മുഹമ്മദ്, സണ്ണി ഓലിക്കരോട്ട് എന്നിവർ നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top