24 April Wednesday

ദുരന്തനിവാരണ രംഗത്ത്‌ സജീവമാകാൻ
എ കെ ജി ബ്രിഗേഡ്‌

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022
കൽപ്പറ്റ 
ദുരന്ത നിവാരണ രംഗത്ത്‌ മാതൃകയാവാൻ സേനയുമായി സിപിഐ എം. ദുരന്ത നിവാരണ രംഗത്ത്‌ സജീവമായി ഇടപെടാൻ കൽപ്പറ്റ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ എ കെ ജി ബ്രിഗേഡ്‌ എന്ന പേരിൽ പ്രത്യേക സേന രൂപീകരിക്കുമെന്ന്‌ ഏരിയാ സെക്രട്ടറി വി ഹാരിസ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജാതി, മത ചിന്തകൾക്കതീതമായ ജനകീയ ഇടപെടലാണ്‌ ബ്രിഗേഡിലൂടെ ഉദ്ദേശിക്കുന്നത്‌. 
പരിശീലന ക്യാമ്പ്‌ വെള്ളിയാഴ്‌ച രാവിലെ പത്തിന്‌ പുത്തൂർവയൽ എംഎസ്‌ സ്വാമിനാഥൻ റിസർച്ച്‌ ഫൗണ്ടേഷൻ ഹാളിൽ നടക്കും. പാർടി ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനംചെയ്യും. ഡോക്ടർമാർ, ദുരന്ത നിവാരണ വിദഗ്‌ധർ തുടങ്ങിയവർ ക്ലാസെടുക്കും. ഏരിയാ കമ്മിറ്റിക്ക്‌ കീഴിലെ എട്ട്‌ ലോക്കൽ കമ്മിറ്റികളിൽനിന്നുള്ള നൂറ്‌ അംഗങ്ങളാണ്‌ സേനയിൽ ഉണ്ടാകുക. ഒരു ലോക്കലിൽനിന്ന്‌ പത്ത്‌ പുരുഷന്മാരും രണ്ട്‌ വനിതകളുമാണ്‌ അംഗങ്ങൾ. 
പ്രകൃതി ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, ആക്സിഡന്റ്‌ കെയർ പ്രവർത്തനങ്ങൾ, രക്തദാനം, പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ പ്രവർത്തനം തുടങ്ങിയവയിൽ സേന സജീവമാകും. കൽപ്പറ്റ നഗരത്തിൽ ഭക്ഷണപ്പൊതികൾ ശേഖരിച്ച്‌ വിതരണംചെയ്യുന്നതിന്‌ കൗണ്ടർ തുടങ്ങും. ഒരുനേരത്തെ ആഹാരത്തിന്‌ പ്രയാസം അനുഭവിക്കുന്ന നിരവധിപേർക്ക്‌ കേന്ദ്രം സഹായമാകും. ദുരന്ത നിവാരണ രംഗത്ത്‌ മാത്രമല്ല, സാമൂഹ്യ സേവന രംഗത്തും ഫലപ്രദമായി ഇടപെടുന്നതാവും എ കെ ജി ബ്രിഗേഡ്‌ എന്ന്‌ അദ്ദേഹം പറഞ്ഞു. 
കെ എം ഫ്രാൻസിസ്‌, എം ഡി സെബാസ്‌റ്റ്യൻ, പി എം സന്തോഷ്‌കുമാർ, പി സി ഹരിദാസ്‌, സി ഷംസുദ്ദീൻ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top