20 April Saturday
നാളെ ഉദ്‌ഘാടനം

കൽപ്പറ്റ എൻഎംഡിസിയിൽ 
നാട്ടുചന്ത

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023
കൽപ്പറ്റ
എൻഎംഡിസിയുടെ നാട്ടുചന്ത ചൊവ്വാഴ്ച പുനരാരംഭിക്കും. കോവിഡ്‌ കാലത്ത്‌ നിർത്തിവച്ചതായിരുന്നു. എൻഎംഡിസി, കേരള സ്റ്റേറ്റ് എഫ്പിഒ കൺസോർഷ്യം, നെക്സ്റ്റോർ ഗ്ലോബൽ ടെക്കിന്റെ കൃഷി അനുബന്ധ വിഭാഗമായ ഫുഡ് കെയർ ഇന്ത്യ  തുടങ്ങിയവ ചേർന്നാണ്‌ നാട്ടുചന്ത പുനരാരംഭിക്കുന്നത്‌. മുൻ കൃഷിമന്ത്രി വി എസ് സുനിൽകുമാർ ഉദ്‌ഘാടനംചെയ്യും. എൻഎംഡിസി ചെയർമാൻ കെ കെ മുഹമ്മദ് അധ്യക്ഷനാകും. 
മൂല്യവർധിത ഉൽപ്പന്നങ്ങളുമായി ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ,  കുടുംബശ്രീ സംരംഭകർ,  കർഷക സംഘങ്ങൾ, കാർഷികാനുബന്ധ സംരംഭകർ തുടങ്ങിയവയുടെയും  എഫ്പിഒ കൺസോർഷ്യത്തിന്റെയും  നേതൃത്വത്തിൽ സ്ഥിരം സ്റ്റാളുകളും കാർഷികോൽപ്പന്നങ്ങൾ, നഴ്സറികൾ എന്നിവയുടെ താൽക്കാലിക സ്റ്റാളുകളും ചന്തയിൽ ഉണ്ടാകും. 
കർഷകർക്കും കാർഷികാനുബന്ധ സംരംഭകർക്കും ഉൽപ്പന്നങ്ങൾ ഇവിടെയെത്തിച്ച് സ്വന്തമായും സ്റ്റാളുകൾ വഴിയായും വിൽപ്പന നടത്താം. ചന്തയോടനുബന്ധിച്ച്‌ പ്രദർശന –- വിൽപ്പന മേളയും സംഘടിപ്പിക്കും. ആദ്യത്തെ  മേള വുമൺ ചേംബറിന്റെ നേതൃത്വത്തിൽ ഏപ്രിൽ അഞ്ച് മുതൽ നടക്കും. തുടർന്ന് എല്ലാ മാസവും  മേളയും കാർഷികോൽപ്പന്നങ്ങളുടെ ലേലവും  കാർഷിക സെമിനാറുകളും ബോധവൽക്കരണ പരിപാടികളും നടത്തും. 
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വിപണി ഇടപെടലിന്റെ ഭാഗമായി കണ്ടെയ്നർ മോഡ് പ്രൊക്യുർമെന്റ്‌ ആൻഡ്‌  പ്രോസസിങ് സെന്ററും  പ്രവർത്തനമാരംഭിക്കും. ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള കർഷകരും  സ്റ്റാളുകൾ ആരംഭിക്കാൻ താൽപ്പര്യമുള്ള കാർഷികാനുബന്ധ സംരംഭകർക്കും 9637693009 നമ്പറിൽ ബന്ധപ്പെടാമെന്ന്‌ അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top