25 April Thursday

അങ്കത്തട്ടുണർന്നു ഇനി തെരഞ്ഞെടുപ്പാരവങ്ങൾ

സ്വന്തം ലേഖകൻUpdated: Saturday Feb 27, 2021

 

 
കൽപ്പറ്റ
നിയമസഭാ തെരഞ്ഞെടുപ്പ്‌ തിയതി പ്രഖ്യാപിച്ചതോടെ ജില്ലയും തെരഞ്ഞെടുപ്പ്‌ ആരവത്തിലേക്ക്‌.  ഇതുവരെ കാണാത്ത വികസനമുന്നേറ്റമാണ്‌ ‌ കഴിഞ്ഞ അഞ്ചുവർഷം ദർശിച്ചത്‌.  പ്രളയങ്ങളും കോവിഡുമെല്ലാം അതിജീവിച്ച്‌ വികസനത്തിന്റെ പുതിയപാതകൾ തുറന്നു.  എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയത്‌ സമാനതകളില്ലാത്ത വി‌കസനമാണ്‌. സർക്കാർ മെഡിക്കൽ കോളേജും യാഥാർഥ്യമാക്കി. 
ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തി പ്രവർത്തനം തുടങ്ങി. മെഡിക്കൽ കോളേജ്‌ ആശുപത്രിക്കായി 140 തസ്‌തികളും സൃഷ്ടിച്ചു. ഏഴായിരം കോടിയുടെ വയനാട്‌ പാക്കേജും നടപ്പാക്കുകയാണ്‌. കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതുൾപ്പെടെയുള്ള പദ്ധതികളാണ്‌ പാക്കേജിൽ‌.  അഞ്ചുവർഷംകൊണ്ട്‌ ജില്ലയിലെ മൂന്ന്‌ മണ്ഡലങ്ങളിലും ഉണ്ടായ മാറ്റങ്ങൾ അതിശയിപ്പിക്കുന്നത്‌. പ്രളയ, കോവിഡ്‌ കാലത്തെ സർക്കാർ കരുതലും ക്ഷേമപെൻഷൻ വർധനയും ഭക്ഷ്യധാന്യക്കിറ്റുമുൾപ്പെടെയുള്ള  സർക്കാരിന്റെ വികസന പദ്ധതികളാണ്‌ തെരഞ്ഞെടുപ്പിൽ ചർച്ചയാകുക. 
ആറ്‌ ലക്ഷത്തിലധികം വോട്ടർമാർ
നിയമസഭാ തെരഞ്ഞെടുപ്പിനായി ജനുവരിയിൽ പ്രസിദ്ധീകരിച്ച വോട്ടർപട്ടിക പ്രകാരം ജില്ലയിൽ 6,07068 വോട്ടർമാരാണുള്ളത്‌. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലെ വോട്ടർമാരെക്കാൾ 10,129 വോട്ടർമാർ  കുടുതലുണ്ട്‌. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിനേക്കാൾ 12,725 വോട്ടർമാർ കുറവാണ്‌. 
സ്‌ത്രീ വോട്ടർമാരാണ്‌ കൂടുതൽ. 3,08,005 സ്‌ത്രീകളും 2,99,063 പുരുഷന്മാരുമാണുള്ളത്‌. 1042 സർവീസ് വോട്ടർമാരുമുണ്ട്‌. ബത്തേരി മണ്ഡലത്തിലാണ്‌ കൂടുതൽ വോട്ടർമാർ–-2,17059. കൽപ്പറ്റയിൽ 1,98598 പേരും മാനന്തവാടിയിൽ 1,91411 പേരും വോട്ടർമാരായുണ്ട്‌. 
പ്രചാരണം തുടങ്ങി 
മുന്നണികൾ
തെരഞ്ഞെടുപ്പിനുള്ള പ്രചാരണം മുന്നണികൾ ഇതിനകംതന്നെ തുടങ്ങി. മൂന്ന്‌ മുന്നണികളുടെയും സംസ്ഥാന ജാഥകൾ ജില്ലയിൽ പര്യടനം നടത്തി. നവകേരള വികസനക്കുതിപ്പ്‌ മലയാളക്കരയെ സജ്ജമാക്കി സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ നയിച്ച വികസന മുന്നേറ്റ ജാഥക്ക്‌ ആവേശസ്വീകരണമാണ്‌ ലഭിച്ചത്‌. സിപിഐ എം നേതൃത്വത്തിലുള്ള  കൽപ്പറ്റ മണ്ഡലം വികസന വിളംബര ജാഥയും തുടങ്ങി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top