23 April Tuesday

എംഎൽഎ ഫണ്ട് അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021
കൽപ്പറ്റ
ഒ ആർ കേളു എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി മാനന്തവാടി നഗരസഭയിലെ കല്ല്‌മൊട്ടംകുന്നത് കുരിശിങ്കൽ റോഡ് വീതി കുട്ടി റീടാറിംഗിനായി 15 ലക്ഷം രൂപയും കുളങ്ങരക്കുന്ന് ഒരപ്പ്കുന്ന് റോഡ് കോൺക്രീറ്റും കൾവർട്ട് പ്രവൃത്തിക്ക് 10 ലക്ഷം രൂപയും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയും തവിഞ്ഞാൽ പേരിയ കായൽമക്കി റോഡ് കലുങ്ക്, ടാറിംഗ് പ്രവൃത്തികൾക്ക് 25 ലക്ഷം രൂപയും അനുവദിച്ചു.  സി കെ ശശീന്ദ്രൻ എംഎൽഎയുടെ ഫണ്ടിൽ ഉൾപ്പെടുത്തി കൽപ്പറ്റ നഗരസഭയിലെയും പൊഴുതന, വൈത്തിരി, പടിഞ്ഞാറത്തറ, തരിയോട്,  പഞ്ചായത്തുകളിലെയും വിവിധ എസ്ടി  കോളനികളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 6264000 രൂപയും കോട്ടത്തറ, വെങ്ങപ്പള്ളി, കണിയാമ്പറ്റ, മുട്ടിൽ, മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലെ വിവിധ എസ്ടി  കോളനികളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 7656000 ലക്ഷം രൂപയും ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ ഫണ്ടിൽ ഉൾപ്പെടുത്തി കല്ലൂർ വോഗിബോൾ അക്കാദമിക്ക് കെട്ടിടം പണിയുന്നതിന് 25 ലക്ഷം രൂപയും അനുവദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top